Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുകാശ്മീരിലെ അജ്ഞാത രോഗം;230 പേർ ക്വാറന്റീനിൽ..ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കി

ജമ്മുകാശ്മീരിലെ രജൗരി ജില്ലയിൽ അജ്ഞാത രോഗത്തിൽ ആശങ്ക തുടരുന്നു. മരിച്ചയാളുകളുടെ കുടുംബവുമായി സമ്പർക്കം പുലർത്തിയ 230 ഓളം പേരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സമീപത്തെ നഴ്സിങ് കോളേജിലും ജി എം സി ആശുപത്രിയിലുമാണ് ക്വാറന്റീൻ കേന്ദ്രങ്ങൾ തയ്യാറാക്കിയത്.

അടിയന്തര സാഹചര്യം പരിഗണിച്ച് ആരോഗ്യപ്രവർത്തകരുടെ അവധികൾ റദ്ദാക്കിയിട്ടുണ്ട്. ജാഗ്രതാ നടപടിയെന്ന നിലയിലാണ് ശൈത്യകാല അവധി റദ്ദാക്കിയതെന്ന് ജിഎംസി പ്രിൻസിപ്പൽ ഡോ അമർജീത് സിംഗ് ഭാട്ടിയ അറിയിച്ചു.ജിഎംസിയിലേക്ക് 10 മെഡിക്കൽ വിദ്യാർത്ഥികളെ കൂടി സംസ്ഥാന സർക്ക നിയോഗച്ചതായും അദ്ദേഹം പറഞ്ഞു.

quarn-

17 പേരുടെ മരണം വിഷവസ്തു ഉള്ളിൽ ചെന്നത് കൊണ്ടാണെന്നാ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചത്. 'ലഖ്‌നൗവിലെ ടോക്‌സിക്കോളജി ലബോറട്ടറിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അണുബാധയോ വൈറസോ ബാക്ടീരിയയോ അല്ല, മറിച്ച് വിഷവസ്തുവാണ് മരണകാരണമായി കണ്ടെത്തിയത്', എന്നായിരുന്നു മന്ത്രി അറിയിച്ചത്.

അതേസമയം ഏതുതരം വിഷവസ്തു ആണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. എത്രയും പെട്ടെന്ന് വിഷാംശത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്തെങ്കിലും ഗൂഢാലോചന സംഭവത്തിന് പിന്നിൽ നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബദാൽ ഗ്രാമം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച ബദാൽ ഗ്രാം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പര്ദേശത്ത് പൊതുപരിപാടികൾ നിരോധിച്ചിട്ടുണ്ട്. 13 കുട്ടികൾ അടക്കം 17 പേരാണ് അജ്ഞാത രോഗം ബാധിച്ച് മരിച്ചത്.

ഡിസംബർ 7 നാണ് രജൗരിയിലെ ആദ്യമായി ഒരു കുടുംബത്തിലെ 7 പേർക്ക് അജ്ഞാത രോഗാവസ്ഥ റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾക്ക് ശേഷം കുടുംബത്തിലെ അഞ്ച് പേരും മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഈ കുടുംബവുമായി ബന്ധമുള്ള മറ്റൊരു കുടുംബത്തിലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് മറ്റൊരു കുടുംബത്തിലെ 10 പേരിൽ രോഗാവസ്ഥ കണ്ടെത്തിയത്. നിലവിൽ രോഗം ബാധിച്ച നാല് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ ഇവരെ ചണ്ഡീഗഡിലെ പിജിഐയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+