Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിലെ കുട്ടികള്‍ വിഘടനവാദികളുടെ ഇരകള്‍, ആക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും മെഹബൂബ മുഫ്തി

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ കുട്ടികളെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് വിഘചടനവാദികളെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വിഘടനവാദികള്‍ അവരുടെ മക്കള്‍ക്ക് വിദേശത്ത് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി കശ്മീരിലെ കുട്ടികളെ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് എന്നാണ് ആരോപണം.

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും സംസ്ഥാന പവര്‍ ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മെഹബൂബാ മുഫ്തിയുടെ പരാമര്‍ശം.

കശ്മീരിലെ

കശ്മീരിലെ

തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കിയ ശേഷം കശ്മീരിലെ സാധാരണക്കാരായ കുട്ടികളെ ഉപയോഗിച്ച് സൈന്യത്തിനെതിരെയും സൈന്യത്തിന്റെ ആയുധങ്ങള്‍ക്കെതിരെയും പോരാടാന്‍ പ്രേരിപ്പിക്കുകയാണ്.

കശ്മീരില്‍

കശ്മീരില്‍

കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന വിഘടനവാദികളുടെ മക്കള്‍ മലേഷ്യയിലും ദുബായിയും ബെംഗളുരുവിലും രാജസ്ഥാനിലുമാണ് പഠിക്കുന്നത്. അവര്‍ക്ക് ആര്‍ക്കും കശ്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങളിലോ അക്രമസംഭവങ്ങളിലോ പരിക്കേല്‍ക്കുന്നില്ലെന്നും മുഫ്തി ഓര്‍മ്മിപ്പിക്കുന്നു.

കുട്ടികളെ ലക്ഷ്യം വയ്ക്കുന്നത്

കശ്മീരിലെ പ്രതിഷേധങ്ങളില്‍ കുട്ടികളെ പ്രകോപിപ്പിക്കുന്നതിനായി വിഘടനവാദികളില്‍ പലരും രാത്രി കാലങ്ങളില്‍ തെരുവുകള്‍ തോറും ഇറങ്ങി നടക്കാറുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

മെഹബൂബ മുഫ്തി

മെഹബൂബ മുഫ്തി

കശ്മീരില്‍ തുടര്‍ന്നുവന്നിരുന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ കഴിഞ്ഞത് പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പുലര്‍ത്തുന്ന വിശ്വാസം.

കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് വിഘടനവാദികള്‍ പിന്മാറിയതോടെ കശ്മീര്‍ പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+