ജമ്മു കശ്മീർ: ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു, രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യന്‍ സൈന്യം നൽകിയ തിരിച്ചടിയിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ ലംഘിച്ച് വെടിയുതിര്‍ത്ത പാക് സൈന്യത്തിന് തിരിച്ചടി നല്‍കിയപ്പോഴായിരുന്നു രണ്ട് പേർ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് സെക്ടറുകളിലെ നിയന്ത്രണരേഖയിലായികരുന്നു ആക്രമണം. ഭിംബർ ഗാലി സെക്ടറിലാണ് ഇന്ത്യൻ സൈന്യത്തിന്‍റെ വെടിയേറ്റ് പാക് സൈനികർ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മോർട്ടാർ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു പാക് സൈന്യത്തിന്‍റെ ആക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ പ്രദേശത്ത് 10 തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്. ജനുവരി ഒന്നുമുതൽ 14 തവണയാണ് വെടിനിര്‍ത്തൽ കരാർ ലംഘിച്ച് പാക് സൈന്യം അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം ആക്രമണം നടത്തിയത്.

അതിര്‍ത്തി മാറി പുലിവാലുപിടിച്ച് കേന്ദ്രം, വാർഷിക റിപ്പോർട്ടില്‍ സ്പെയിൻ- മൊറോക്കോ അതിര്‍ത്തി!!!

boderoisue-

മോർട്ടാർ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു പാക് സൈന്യത്തിന്‍റെ ആക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ പ്രദേശത്ത് 10 തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്. ജനുവരി ഒന്നുമുതൽ 14 തവണയാണ് വെടിനിര്‍ത്തൽ കരാർ ലംഘിച്ച് പാക് സൈന്യം അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം ആക്രമണം നടത്തിയത്. ജനുവരി ഒന്നിനുണ്ടായ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

English summary
Two Pakistani soldiers were killed in fierce retaliation by Indian troops as Pakistan Army violated ceasefire thrice along the Line of Control in two sectors in Rajouri and Poonch districts of Jammu and Kashmir.
Please Wait while comments are loading...