കാശ്മീരില്‍ തീവ്രവാദത്തിലേക്ക് വഴിതെറ്റിയ യുവാക്കളെ തിരിച്ചെത്തിക്കാന്‍ പോലീസിന്റെ കൗണ്‍സിലിങ്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കാശ്മീരില്‍ തീവ്രവാദ സംഘങ്ങളുടെ പിടിയിലകപ്പെട്ട് വഴിതെറ്റിപ്പോയ യുവാക്കളെ തിരികെ മുഖ്യധാരയിലെത്തിക്കാന്‍ പോലീസ് കൗണ്‍സിലിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാശ്മീര്‍ ഡിജിപി എസ് പി വെയ്ഡ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതുസംബന്ധിച്ച് ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് ഇത്തരം കാര്യങ്ങളില്‍ ഏറെ മുന്നോട്ടു പോകുന്നുണ്ടെന്ന് തെളിയിക്കാനായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. നേരത്തെ പാക്കിസ്ഥാന്‍ പതാകയേന്തി പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പരേഡ് നടത്തിയ കുട്ടികളെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പരേഡ് നടത്തിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവിട്ടത്.

terrorist-

പാക്കിസ്ഥാന്റെ പച്ചയും വെള്ളയും നിറത്തിലുള്ള ഔദ്യോഗിക വേഷം ധരിച്ച ഒരുപറ്റം കുട്ടികള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാണി ഉള്‍പ്പെടെയുള്ളവരുടെ ചിത്രവുമായാണ് പരേഡ് നടത്തിയത്. ഇവരുമായി സംസാരിച്ച പോലീസ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു പറ്റമാണ് ഇതിനു പിന്നിലെന്ന് മനസിലാക്കി.

പിന്നീട് ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കകയുമായിരുന്നു. ഇത്തരത്തില്‍ അനേകം ചെറുപ്പക്കാര്‍ വഴിതെറ്റപ്പോകുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഇവരെ കണ്ടെത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച് മുഖ്യധാരയിലെത്തിക്കുകയുമാണ് പോലീസിന്റെ പുതിയ ഉദ്യമം.


English summary
Jammu and Kashmir DGP says Police counselling ‘misguided’ youth in the Valley
Please Wait while comments are loading...