Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ പ്രതീക്ഷികള്‍ മഞ്ഞില്‍ അലിയും? ജമ്മു കശ്മീരില്‍ എന്‍സി-കോണ്‍ഗ്രസ് സഖ്യം

കഴിഞ്ഞ പത്ത് വർഷങ്ങള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണ് ജമ്മു കശ്മീർ. ആർട്ടിക്കിള്‍ 370 റദ്ദാക്കല്‍, സംസ്ഥാന പദവി എടുത്ത് കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കല്‍, ലഡാക്ക് മേഖലയുടെ വിഭജനം തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചർച്ചയായ വിവിധ തീരുമാനങ്ങള്‍ക്ക് മേഖല സാക്ഷ്യം വഹിച്ചു. ഇതിനിടയില്‍ തന്നെ നിയമസഭ സീറ്റുകളുടെ എണ്ണം 87 ല്‍ നിന്നും 90 ആയി ഉയർത്തുകയും ചെയ്തു.

എന്തുവിലകൊടുത്തും ജമ്മു കശ്മീർ പിടിക്കുക എന്നുള്ളത് പതിറ്റാണ്ടുകളായുള്ള ബി ജെ പിയുടെ അജണ്ടയാണ്. പത്ത് വർഷങ്ങള്‍ക്ക് ഇപ്പുറം നടന്ന തിരഞ്ഞെടുപ്പിന് അവർ ഒരുങ്ങിയത് തന്നെ ആ ആഗ്രഹവും മനസ്സില്‍ വെച്ചാണ്. എന്നാല്‍ ഇത്തവണ അത് അത്ര എളുപ്പം നടക്കാന്‍ പോകുന്നില്ലെന്നാണ് ഇന്ന് പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത്.

jammu-round

പുറത്ത് വന്ന മിക്ക സർവ്വേകളും ജമ്മു കശ്മീരില്‍ മുന്‍തൂക്കം നല്‍കുന്നത് എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിനാണ്. എന്നാല്‍ അത്ര ഏകപക്ഷീയവുമല്ല. ചില സർവ്വേകള‍ കേവല ഭൂരിപക്ഷം കടന്നുള്ള സഖ്യകള്‍ സഖ്യത്തിന് പ്രവചിക്കുന്നുണ്ടെങ്കിലും മിക്കവയും കേവല ഭൂരിപക്ഷത്തിന്റെ തൊട്ട് അടുത്തായുള്ള നിലയിലേക്ക് സഖ്യം എത്തും എന്നാണ് പറയുന്നത്. അതായത് സർക്കാർ രൂപീകരിക്കണമെങ്കില്‍ മറ്റ് കക്ഷികളുടേയോ സ്വതന്ത്രരുടേയോ പിന്തുണ ഇവർക്ക് ആവശ്യമായി വന്നേക്കാം. 90 സീറ്റുകളുള്ള ജമ്മു കശ്മീരില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകളാണ്.

കഴിഞ്ഞ തവണ 28 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും പിന്നീട് ബി ജെ പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്ത പി ഡി പിക്ക് ഇത്തവണ ജമ്മുകശ്മീരില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കാമെങ്കിലും അവർ നേരിടുന്ന സീറ്റുകള്‍ ഇത്തവണ നിർണ്ണായകമായേക്കും. അതായത് സർക്കാർ രൂപീകരിക്കുന്നതില്‍ പി ഡി പിയുടെ തീരുമാനം നിർണ്ണായകമായേക്കുമെന്നാണ് സർവ്വേകള്‍ സൂചിപ്പിക്കുന്നത്. ഒരിക്കല്‍ കൂടെ ബി ജെ പി - പി ഡി പി സർക്കാർ അധികാരത്തില്‍ വരാനുള്ള സാധ്യതയും പൂർണ്ണമായി തള്ളിക്കളയാനാകില്ല. അതും അല്ലെങ്കില്‍ എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിലേക്ക് പി ഡി പിയും ചേർന്നാലും അത്ഭുതമില്ല.

എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത് പീപ്പിള്‍സ് പ്ലസ് സർവ്വേയാണ്. 46 മുതല്‍ 50 വരെ സീറ്റുകള്‍ സഖ്യത്തിന് ലഭിക്കുമെന്നാണ് സർവ്വേയുടെ പ്രവചനം. അങ്ങനെയെങ്കില്‍ സർക്കാർ രൂപീകരിക്കാന്‍ മറ്റ് കക്ഷികളുടേയോ സ്വതന്ത്രരുടേയോ പിന്തുണ ആവശ്യമായി വരില്ല. പീപ്പിള്‍സ് പ്ലസ് സർവ്വേ പ്രകാരം ബി ജെ പി 23 മുതല്‍ 37 വരെ സീറ്റുകളും പി ഡി പി ഏഴ് മുതല്‍ 11 വരേയും മറ്റുള്ളവർ നാല് മുതല്‍ ആറ് വരേയും സീറ്റുകള്‍ നേടാം.

ഇന്ത്യാ ടുഡെ സി വോട്ടർ സർവ്വേയിലേക്ക് കടക്കുകയാണെങ്കില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് 48 വരെ സീറ്റുകള്‍ ലഭിക്കാം. മോശം സാഹചര്യത്തില്‍ അത് 40 ലേക്ക് ഇടിയാം. ബി ജെ പി 27-31, പി ഡി പി 6-12, മറ്റുള്ളവർ 12-16 എന്നിങ്ങനെയാണ് ഇന്ത്യാ ടുഡെ സി വോട്ടർ പ്രവചനം.

ആക്സിസ് മൈ ഇന്ത്യ സർവ്വേയിലും എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിനാണ് മുന്‍തൂക്കം. 35 മുതല്‍ 45 വരെ സീറ്റുകളിലാണ് സഖ്യത്തിന് സാധ്യത കല്‍പ്പിക്കുന്നത്. ബി ജെ പിക്ക് 24 മുതല്‍ 34 വരെയും പി ഡി പിക്ക് നാല് മുതല്‍ ആറ് വരേയും സീറ്റുകള്‍ ലഭിച്ചേക്കാം. ആക്സിസ് മൈ ഇന്ത്യ സർവ്വേയിലെ പ്രധാന കണ്ടെത്തല്‍ സ്വതന്ത്രർ ഉള്‍പ്പെടേയുള്ള മറ്റുള്ളവർ 8 മുതല്‍ 23 വരെ സീറ്റുകള്‍ നേടിയേക്കാം എന്നുള്ളതാണ്.

എന്‍സി-കോണ്‍ഗ്രസ് സഖ്യ 35-40, ബി ജെ പി 20-25, പി ഡി പി 4-7, മറ്റുള്ളവർ 12-16 എന്നിങ്ങനെയാണ് ദൈനിക് ഭാസ്കറിന്റെ എക്സിറ്റ് പോള്‍ പ്രവചനം. ബി ജെ പിക്ക് നേരിയ മുന്‍തൂക്കം നല്‍കുന്ന സർവ്വേ ഗുലിസ്താന്റേതാണ്. ഈ സർവ്വേ പ്രകാരം ബി ജെ പിക്ക് ജമ്മു കശ്മീരില്‍ 28 മുതല്‍ 38 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. അതേസമയം എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് 31 മുതല്‍ 36 വരേയും പി ഡി പിക്ക് അഞ്ച് മുതല്‍ ഏഴ് വരേയും മറ്റുള്ളവർക്ക് എട്ട് മുതല്‍ 16 വരേയും സീറ്റുകളിലുമാണ് സർവ്വേ സാധ്യത കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+