കുറ്റം പറയുന്നവര്‍ കാണുന്നുണ്ടോ സൈനീകരുടെ ഈ യാതനകള്‍
ജെയ്‌സാല്‍മീര്‍: ശത്രുക്കളോട് മാത്രമല്ല പ്രകൃതിയോടും മല്ലടിക്കുകയാണ് ഇന്ത്യന്‍ സൈനീകര്‍. പിറന്നനാടിന് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാവേണ്ടവരാണ് സൈനീകരെന്ന മുന്‍ധാരണയില്‍ സൈനീകരുടെ പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കറുമില്ല.
ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയിലുള്ള സൈനീകര്‍ ഭക്ഷണം പാകം ചെയ്യാന്‍ വെറുതെ വെയ്‌ലത്ത് വെക്കാറെ ഉള്ളൂ. അത്രയ്ക്കും ചൂടാണവിടെ. ഈ ചൂടിലാണ് സൈനീകര്‍ നമ്മുടെ ജീവനും സ്വത്തിനും സരക്ഷണമൊരുക്കി കാവല്‍ നില്‍ക്കുന്നത്.

അരിവെള്ളമൊഴിച്ച് മൂന്ന് മണിക്കൂര്‍ ചൂടുള്ള മണലില്‍ വെച്ചാല്‍ തന്നെ ചോറ് തയ്യാറാകുമെന്ന് ജവാന്മാര്‍ പറയുന്നു. 55 ഡിഗ്രി സെല്‍ഷ്യല്‍ ആണ് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അനുഭവപ്പെടുന്ന ചൂട്. വെള്ളിയാഴ്ച 47.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ചൂട്.
അധികം ചൂടേല്‍ക്കാതിരിക്കാന്‍ സുരക്ഷാ കുപ്പായങ്ങള്‍ ധരിച്ചാണ് സൈനീകര്‍ ഇവിടെ ജീവിക്കുന്നത്. ചൂട് കൂടിയ മണലിലൂടെ നടക്കുമ്പോള്‍ ഷൂവിന്റെ അടിഭാഗം ഉരുകുന്നതാും സൈനീകര്‍ പറയുന്നു. സൈനീകരെ കുറ്റം പറയുന്നവരും സൈനീകര്‍ക്കുവേണ്ടി വാദിക്കുന്നവരും നാടിന് വേണ്ടി ജീവന്‍ പോലും നഷ്ടപ്പെടുത്താന്‍ തയ്യാറാവുന്ന ജവാന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാണാറില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications