കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ജയലളിതയുടെ 3 ലക്ഷം

  • By Gokul
Google Oneindia Malayalam News

ചെന്നൈ: തന്നോടുള്ള സ്‌നേഹാധിക്യത്താല്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മൂന്നു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ജയിലില്‍ നിന്നും ജാമ്യം ലഭിച്ചു പുറത്തുവന്നശേഷമായിരുന്നു ജയലളിത അണികളോടുള്ള സ്‌നേഹം സഹായധനമായി പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായമുണ്ട്.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതി ജയലളിതയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നായിരുന്നു അണികള്‍ ആത്മഹത്യ ചെയ്തത്. ഏകദേശം 16 പേര്‍ ആത്മഹത്യ ചെയ്തതായാണ് കണക്ക്. ഒട്ടേറെ പേര്‍ക്ക് പോലീസുമായുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടയിലും ആത്മഹത്യാ ശ്രമത്തിനിടയിലും പരിക്കുപറ്റി.

jayalalitha

193 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുകയാണ്. പലരും ഗുരുതരമായ പൊള്ളലോടെ ഇപ്പോഴും ചികിത്സയിലാണ്. ഇവര്‍ക്ക് 50,000 രൂപ ലഭിക്കും. നൂറിലധികം പേര്‍ ജയലളിതയുടെ ശിക്ഷയറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തനിക്കുവേണ്ടി പ്രാണന്‍ വെടിയാനും തയ്യാറായവരുടെ കുടുംബങ്ങളുടെ കാര്യമാണ് ജയലളിത ജയിലില്‍ നിന്നും പുറത്തുവന്നയുടന്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

നാലുവര്‍ഷം തടവുശിക്ഷ ലഭിച്ച ജയലളിത കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജയലളിതയുടെ അപ്പീലില്‍ ഹൈക്കോടതി മൂന്നു മാസത്തിനകം വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതുവരെ കര്‍ശന ഉപാധികളോടെയാണ് ജയയുടെ ജാമ്യം. വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും ഉപാധിയില്‍ പറയുന്നുണ്ട്.

English summary
Jayalalithaa announces Rs 3 lakhs for suicide families.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X