കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പീല്‍ സുപ്രീംകോടതി തള്ളി,ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തുടരും

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. കേസിലെ മറ്റു പ്രതികളായ ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, ജയലളിതക്കെതിരായ കര്‍ണാടക ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നോട്ടീസിന് കുറ്റാരോപിതര്‍ നല്‍കുന്ന മറുപടി പരിഗണിച്ചായിരിക്കും തുടര്‍നടപടികളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ, ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തുടരും.

jayalalitha

ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അയോഗ്യയാക്കണം എന്നാവശ്യപ്പെട്ടാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ മാസം 11 നാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്. കൂട്ടു പ്രതികളായ ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരെയും കോടതി വെറുതെ വിട്ടിരുന്നു.

കുറ്റവിമുക്തയാക്കപ്പെട്ട ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ രംഗത്തുവന്നിരുന്നത്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി ആചാര്യ, കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ രവിവര്‍മ കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കാനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

English summary
A Division Bench of the Supreme Court today issued notices to Tamil Nadu Chief Minister J Jayalalithaa and three others on an appeal filed challenging her acquittal in the disproportionate assets case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X