Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡിഎസ് എന്‍ഡിഎയില്‍; അമിത് ഷായെ കണ്ട് കുമാരസ്വാമി, 3 സീറ്റില്‍ ജെഡിഎസ് മത്സരിച്ചേക്കും

ന്യൂഡല്‍ഹി: ദേവഗൗഡയുടെ ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്, തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ടാണ് എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുമാരസ്വാമി ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. തുടര്‍ന്നാണ് സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്.

ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുമുണ്ടായിരുന്നു. ദേവഗൗഡ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജെപി നദ്ദ എക്‌സിലൂടെ ഇക്കാര്യം ട്വീറ്റ് ചെയ്തു. ജെഡിഎസ് ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ജെഡിഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. ഹസന്‍, മാണ്ഡ്യ, ബെംഗളൂരു റൂറല്‍ ഇല്ലെങ്കില്‍ കോലാര്‍ എന്നീ മണ്ഡലങ്ങളായിരിക്കും ജെഡിഎസ്സിന് ലഭിക്കുക.

jds-bjp-alliance

കാവേരി വിഷയത്തില്‍ അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തിയതായി കുമാരസ്വാമി പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇതൊരു സാധാരണ കൂടിക്കാഴ്ച്ചയാണ്. സീറ്റ് വിഭജനം അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. അതില്‍ ആശയക്കുഴപ്പങ്ങളില്ല. കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റിലും വിജയിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അക്കാര്യത്തില്‍ എന്‍ഡിഎയെ എല്ലാ അര്‍ത്ഥത്തിലും ജെഡിഎസ് പിന്തുണയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജെഡിഎസ്സിനെ എന്‍ഡിഎ പാളയത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായതായിട്ടാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കുന്ന വികസം കാരണം ഒരു പാര്‍ട്ടിക്കും എന്‍ഡിഎയോട് മുഖംതിരിച്ച് നില്‍ക്കാനാവില്ല. ജെഡിഎസ്സിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരും. കര്‍ണാടകയിലും അതുപോലെ എന്‍ഡിഎ തന്നെ എല്ലാ സീറ്റിലും വിജയിക്കുമെന്നും ജെപി നദ്ദ പറഞ്ഞു.

നേരത്തെ വെറ്ററന്‍ നേതാവ് ബിഎസ് യെഡിയൂരപ്പാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.അതേസമയം സഖ്യത്തിന് പ്രധാന കാരണം കോണ്‍ഗ്രസ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയമാണ്. 139 സീറ്റില്‍ ജെഡിഎസ്സിന് കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 15 ലക്ഷം വോട്ടുകളാണ് ജെഡിഎസ്സിന് നഷ്ടമായത്.

അഞ്ച് വര്‍ഷം കൊണ്ടാണ് ഇത്ര വലിയ തിരിച്ചടി നേരിട്ടത്. ഇതിന്റെ നേട്ടം മുഴുവനുമുണ്ടായത് കോണ്‍ഗ്രസിനാണ്. 28 ലക്ഷം വോട്ട് അധികമായി ലഭിച്ചത് കോണ്‍ഗ്രസിനാണ്. ബിജെപിക്ക് ഇതില്‍ 9 ലക്ഷം വോട്ടുകളും ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ജെഡിഎസ്സിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടം കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+