പിന്നിലാകാൻ കാരണം കൊവിഡ്, നേരത്തെ പ്രതികരിച്ച് പുലിവാൽ പിടിച്ച് ജെഡിയു നേതാവ്
ദില്ലി: ബീഹാറില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എന്‍ഡിഎ പിന്നോട്ട് പോയ സാഹചര്യത്തില്‍ തോല്‍വി സമ്മതിച്ച് കൊണ്ടുളള ജെഡിയു നേതാവിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു. കൊവിഡാണ് കാരണം എന്നാണ് ജെഡിയു വക്താവ് ആയ കെസി ത്യാഗിയുടെ പ്രതികരണം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എന്‍ഡിഎ ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. മഹാസഖ്യം വന്‍ മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് കെസി ത്യാഗിയുടെ പ്രതികരണം.
ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെസി ത്യാഗി പ്രതികരിച്ചത്. തങ്ങളെ തോല്‍പ്പിച്ചത് ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല മറിച്ച് രാജ്യത്തെ കൊവിഡ് ആണ് എന്നാണ് കെസി ത്യാഗി മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനതാദള്‍ യുണൈറ്റഡിന്റെ വക്താവാണ് കെസി ത്യാഗി.

കൊവിഡ് കാരണം മാത്രമാണ് തങ്ങള്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പിന്നിട്ട് നില്‍ക്കുന്നതെന്ന് കെസി ത്യാഗി പറഞ്ഞു. ബീഹാറിന്റെ കഴിഞ്ഞ 70 വര്‍ഷക്കാലമായുളള പിന്നോക്കാവസ്ഥയ്ക്കുളള വിലയാണ് തങ്ങള്‍ കൊടുക്കുന്നത് എന്നും ത്യാഗി പറഞ്ഞു. നിലവില്‍ എന്‍ഡിഎ സഖ്യം ലീഡ് തിരിച്ച് പിടിച്ചിരിക്കുകയാണ്. 121 സീറ്റുകളില്‍ ആണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.
Recommended Video
അതേസമയം തൊട്ട് പിന്നിലുളള മഹാസഖ്യം 112 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. എന്‍ഡിഎയില്‍ ജെഡിയുവിനെ പിന്തളളി ബിജെപിയാണ് കൂടുതല്‍ സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 62 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ജെഡിയു 56 സീറ്റുകളില്‍ ആണ് ലീഡ് നിലനിര്‍ത്തുന്നത്. മറുവശത്ത് ആര്‍ജെഡി 68 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അതേസമയം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായിട്ടില്ല. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 23 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications