ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; 2019 ൽ 43 ൽ 17 ഉം നേടിയത് ജെഎംഎം, ഇക്കുറി അട്ടിമറിയോ? മത്സരം ഇങ്ങനെ
ഡൽഹി: ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇത്തവണ ശക്തമായ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. രാവിലെ 9 വര 13.04 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആകെയുളള 81 സീറ്റിൽ 43 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. ബാക്കിയുള്ള 38 സീറ്റിൽ നവംബർ 20 നാണ് വോട്ടെടുപ്പ്.
2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 81 ൽ 30 സീറ്റും നേടി ജാർഖണ്ഡ് മുക്തി മോർച്ചയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. തുടർന്ന് 16 സീറ്റ് നേടിയ കോൺഗ്രസുമായി സഖ്യത്തിൽ അധികാരത്തിലേറി. ഒരു സീറ്റ് നേടിയ ആർ ജെ ഡിയും സഖ്യത്തിന്റെ ഭാഗമായിരുന്നു. 16 സീറ്റായിരുന്നു അന്ന് ബി ജെ പിക്ക് ലഭിച്ചത്. ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയനും ലഭിച്ചു 2 സീറ്റ്.

ഇക്കുറിയും കോൺഗ്രസുമായി സഖ്യത്തിലാണ് ജെ എം എം തിരഞ്ഞെടുപ്പ് നേരിടുന്നത്. ആർ ജെ ഡിയും സഖ്യത്തിന്റെ ഭാഗമാണ്. നേരത്തേ സി പി എമ്മും സി പി ഐയും സഖ്യത്തിൽ ചേർന്നേക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യനീക്കം പാളി. ഇന്ത്യ സഖ്യത്തിൽ ജെഎംഎം 43 സീറ്റിലും കോൺഗ്രസ് 30 സീറ്റിലുമാണ് മത്സരിക്കുന്നത്. ആർ ജെ ഡി 6 സീറ്റിലും. ഇടതുപാർട്ടികൾ മൂന്ന് വീതം സീറ്റുകളിലാണ് മത്സരം. എൻ ഡി എയിൽ 68 സീറ്റിൽ ബി ജെ പിയും സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ 10 സീറ്റിലും മത്സരിക്കുന്നുണ്ട്. ജെ ഡി യു 2, ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടി ഒരു സീറ്റിലുമാണ് മത്സരം.
2019 ൽ ജെ എം എം നേടിയത്
ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 42 സീറ്റിൽ 2019 ൽ ജെ എം എം നേടിയത് 17 സീറ്റുകളാണ്. ബി ജ െപിക്ക് 13 ഉം, കോൺഗ്രസിന് 8 സീറ്റുകളുമാണഅ ലഭിച്ചത്. ആർ ജെ ഡി ഒരു സീറ്റ് നേടി. ആർ ജെ ഡിക്ക് ഒരു സീറ്റ് ലഭിച്ചു. മറ്റ് നാല് സീറ്റുകൾ ചെറുപാർട്ടികളും സ്വതന്ത്രരുമാണ് വിജയിച്ചത്.
മുൻ മുഖ്യമന്ത്രിയായിരുന്നു ചമ്പൈ സോറനാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ നേതാക്കളിൽ ഒരാൾ. ബി ജെ പിക്ക് വേണ്ടി സരൈകേല മണ്ഡലത്തിൽ നിന്നാണ് ചമ്പൈ സോറൻ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ചമ്പൈ സോറാൻ ജെ എം എം വിട്ട് ബി ജെ പിയിലെത്തിയത്. ഒഡീഷ ഗവർണറും മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസിൻ്റെ മരുമകൾ പൂർണിമ ദാസ് സാഹു, സരയൂ റോയ് തുടങ്ങിയവരും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.












Click it and Unblock the Notifications