ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം; അഞ്ച് ട്രക്കുകള്‍ കത്തിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. ലത്തേഹാര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ അഞ്ച് ട്രക്കുകള്‍ കത്തിച്ചതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഹെര്‍ഹാഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലാത് വനത്തിലാണ് സംഭവം നടന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലത്തേഹാറിലെ ട്യൂബ്ഡ് കല്‍ക്കരി പദ്ധതിയുടെ ഭാഗമായി കല്‍ക്കരി കൊണ്ടുപോകാനായി ട്രക്കുകള്‍ എത്തിച്ചിരുന്നു.
'ട്രക്കുകള്‍ കല്‍ക്കരി ഇറക്കി മടങ്ങുകയായിരുന്നു മാവോയിസ്റ്റുകളുടെ വിഘടിത ഗ്രൂപ്പായ നിരോധിത ജാര്‍ഖണ്ഡ് പ്രസ്തുതി കമ്മിറ്റി ( ജെ പി സി ) അംഗങ്ങള്‍ ഈ ട്രക്കുകള്‍ക്ക് തീയിട്ടു. കുറ്റകൃത്യം നടത്തിയവരെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്താകെ പരിശോധന തുടരുകയാണ്,' ലത്തേഹാര്‍ zപാലീസ് സൂപ്രണ്ട് കുമാര്‍ ഗൗരവ് പറഞ്ഞു. സംഭവസ്ഥലത്ത് മാവോയിസ്റ്റുകള്‍ ഒരു ലഘുലേഖയും പതിപ്പിച്ചിട്ടുണ്ട്.

തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നത് വരെ ട്യൂബില്‍ ലോഡിംഗ് ജോലികള്‍ നിര്‍ത്തിവെക്കണം എന്നാണ് ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നത്. 12 ഓളം മാവോയിസ്റ്റുകള്‍ വനത്തില്‍ എത്തിയിരുന്നു എന്നും പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു എന്നുമാണ് ട്രക്ക് ഡ്രൈവര്‍മാര്‍ പറയുന്നത്. 'ട്രക്ക് ഡ്രൈവര്‍മാരോട് അവരുടെ വാഹനങ്ങളില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ട്രക്കുകള്‍ കത്തിക്കുന്നതിന് മുമ്പ് നിരവധി തവണ വെടിയുതിര്‍ത്തു', പൊലീസ് പറഞ്ഞു.
സംഘടനയുമായി ആലോചിക്കാതെ കല്‍ക്കരി കടത്ത് നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരമാകും എന്നാും ലഘുലേഖയില്‍ ഉണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ലത്തേഹാറില്‍ ഇതാദ്യമായല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നക്സലൈറ്റുകള്‍ ഇതുവഴി കല്‍ക്കരി കടത്തുന്ന വാഹനങ്ങള്‍ കത്തിച്ചിരുന്നു.
നവംബര്‍ 13 ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് ലത്തേഹാര്‍ വോട്ടെടുപ്പ് നടത്തിയത്. രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ 38 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 81 അംഗ നിയമസഭയിലെ 43 സീറ്റിലേക്ക് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നു. 12 ജില്ലകളിലെ 14,218 ബൂത്തുകളില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണി വരെ തുടരും.
500 ലേറെ പേരാണ് രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് ജനവിധി തേടുന്നത്. 1.23 കോടി വോട്ടര്‍മാര്‍ അവസാന ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.












Click it and Unblock the Notifications