Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് അനുകൂലം; ജാർഖണ്ഡിൽ ആരാവും അടുത്ത മുഖ്യമന്ത്രി? സാധ്യതകൾ ഇങ്ങനെ

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നലെയാണ് കഴിഞ്ഞത്. ഇതിന് പിന്നാലെ വിവിധ ഏജൻസികൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. ജാർഖണ്ഡിൽ നേരിയ മേൽക്കൈ ഉള്ളത് എൻഡിഎ സഖ്യത്തിനാണ്. എക്‌സിറ്റ് പോൾ സർവേകളിൽ കൂടുതലും അവർക്ക് അനുകൂലമായാണ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്.

എങ്കിലും കൃത്യമായ മുന്നേറ്റം പ്രവചിക്കുന്നതിൽ സർവേകൾ മടി കാട്ടിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ജാർഖണ്ഡിൽ നടക്കുന്നതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങൾക്ക് പിന്നാലെ ഇരു മുന്നണികളും സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ഒരുപക്ഷേ സർവേ ഭൂരിഭാഗവും ശരിയായാൽ സംസ്ഥാനത്ത് എൻഡിഎ ഭരണമായിരിക്കും നിലവിൽ വരിക.

jharkhandelectionbjpcms

അങ്ങനെയെങ്കിൽ ആരാവും അടുത്ത ജാർഖണ്ഡ് മുഖ്യമന്ത്രി എന്ന ചോദ്യമാണ് ശേഷിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചർച്ചകൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സജീവമായിരുന്നു. പ്രത്യേകിച്ച് പാർട്ടിയിൽ മുൻ മുഖ്യമന്ത്രിമാരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ. നിലവിൽ നാല് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നിരയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. അവരിൽ ആരെങ്കിലും ആയിരിക്കുമോ അടുത്ത ഭരണ സാരഥ്യം കൈയാളുക എന്ന ചോദ്യം ഉയരുന്നു.

ആരാവും ജാർഖണ്ഡിലെ അടുത്ത മുഖ്യമന്ത്രി?

ഇത്തവണ ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ ജാർഖണ്ഡിൽ മുഖ്യമന്ത്രിയെ കണ്ടെത്തുക വലിയ തലവേദനയാവും. നേരത്തെ പറഞ്ഞത് പോലെ നാല് മുൻ മുഖ്യമന്ത്രിമാരാണ് നിലവിൽ ബിജെപിയിലുള്ളത്. അതിലൊന്ന് സംസ്ഥാന പ്രസിഡന്റ് കൂടിയായ ബാബുലാൽ മറാണ്ടിയാണ്, മറ്റൊന്ന് അടുത്തിടെ ഭരണകക്ഷിയായ ജെഎംഎം വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ചമ്പായി സോറനാണ്.

ഇവർക്ക് പുറമെ മുൻ മുഖ്യമന്ത്രിമാരായ അർജുൻ മുണ്ട, മധു കോട എന്നിവരും ബിജെപി നിരയിലുണ്ട്. ഇത്രയധികം മുൻ മുഖ്യമന്ത്രിമാരെ വഹിക്കുന്ന ബിജെപിക്ക് പക്ഷേ പ്രധാന വെല്ലുവിളി നേരിടേണ്ടി വരിക രണ്ട് പേരുടെ കാര്യത്തിലാണ്. അത് ബാബുലാൽ മറാണ്ടിയുടെയും ചമ്പായി സോറന്റെയും പേരുകളുടെ കാര്യത്തിലാവും.

കാരണം നിലവിൽ അർജുൻ മുണ്ടയും മധു കോടയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവർ പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. ഒരു ഉപതിരഞ്ഞെടുപ്പ് നടത്തി ഇവരിൽ ഒരാളെ ജയിപ്പിച്ച ശേഷം മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ട് വരാൻ എന്തായാലും ബിജെപി നേതൃത്വം മെനക്കെടില്ല.

ഇനി ശേഷിക്കുന്ന രണ്ട് പേരുടെ കാര്യം പറഞ്ഞാൽ ബാബുലാൽ മറാണ്ടി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്. തന്റെ പേര് മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടംനേടിയ വിഷയത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. താൻ ഈ സംസ്ഥാനത്തെ പാർട്ടി പ്രസിഡന്റ് ആണെന്നും അതുകൊണ്ട് തന്നെ സ്വാഭാവികമായി ഇത്തരം ചർച്ചകൾ ഉയർന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി കൂടിയായ ബാബുലാൽ മറാണ്ടിക്ക് അനുകൂലമാവുന്ന ഘടകങ്ങൾ ഏറെയാണ്. പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചാൽ സ്വാഭാവികമായും അതിന്റെ അംഗീകാരം എന്ന നിലയിൽ അദ്ദേഹം മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതുന്നവരുമുണ്ട്.

മറുവശത്ത് ചമ്പായി സോറൻ സ്വന്തം പ്രസ്ഥാനത്തെ ത്യജിച്ചു കൊണ്ട് വന്നത് ഒന്നും കാണാതെയല്ല. ജെഎംഎമ്മിൽ ഹേമന്ത് സോറന്റെ നിഴലായി തുടരുന്നതിന് പകരം ബിജെപിയെ ജയിപ്പിച്ച് മുഖ്യമന്ത്രി പദവിയിൽ എത്താമെന്ന അദ്ദേഹത്തിന്റെ മോഹം സാക്ഷാത്കരിക്കപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്. വിഷയത്തിൽ അന്തിമ തീരുമാനം ബിജെപിയുടെ ദേശീയ നേതൃത്വമായിരിക്കും കൈക്കൊള്ളുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+