Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗവർണർ ക്ഷണിച്ചു; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി: ജാർഖണ്ഡിൽ അടുത്ത മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലായി 24 മണിക്കൂറുകൾക്കപ്പുറം ആണ് ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യാൻ ​ഗവർണർ അദ്ദേഹത്തെ ക്ഷണിച്ചു. സത്യപ്രതിജ്ഞ ചെയ്യാൻ വിളിക്കണമെന്ന് അഭ്യർത്ഥിച്ച് ചംപയ് വ്യാഴാഴ്ച അദ്ദേഹത്തെ സന്​ദർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സി പി രാധകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചിരിക്കുന്നത്.

10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം. നേരത്തെ ഭൂരിപക്ഷം വ്യക്തമാക്കി 43 എം എൽ എമാർ രാജ്ഭവവനിൽ എത്തിയിട്ടും ചംപയ് സോറനെ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യാൻ ​ഗവർണർ ക്ഷണിച്ചിരുന്നില്ല. ചംപയ് ബുധനാഴ്ച രാത്രിക്ക് ശേഷം ഇന്നലെ വീണ്ടും ചാംപയ് ​ഗവർണറെ സമീപിച്ചിരുന്നെങ്കിലും ​ഗവർണർ ക്ഷണിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭരണമില്ലാത്ത സാഹചര്യമായിരുന്നു.

Jharkhand

18 മണിക്കൂറായി സർക്കാറില്ല, ആശയക്കുഴപ്പമുള്ള സഹാചര്യമുണ്ട്. ഭരണഘടന തലവൻ എന്ന നിലയിൽ ജനകീയ സർക്കാർ രൂപീകരികകുന്നതിനുള്ള നടപടികൾ നിങ്ങൾ ഉടൻ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ​ഗവർണർ അയച്ച കത്തിൽ പറുയുന്നു.

ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെ എം എം - കോൺ​ഗ്രസ് - ആർ ജെ ഡി സഖ്യത്തിന് 81 അം​ഗ സഭയിൽ 47 എം എൽ എമാകാണ് ഉള്ളത്. ഇവിടെ ഭൂരിപക്ഷം 41 ആണ് . 43 എം ൽ എ മാർ ചംബയിനെ പിന്തുണയ്ക്കുന്നു.

ബി ജെ പിക്ക് 25 എം ൽ എമാരും എ ജെ എസ് യു അഥവാ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയന് മൂന്ന് എം എൽ എമാരുമുണ്ട്. ബാക്കിയുള്ള സീറ്റുകൾ എൻ സി പി ക്കും ഇടത് പാർട്ടിക്കും (ഒന്ന് വീതം) വിഭജിക്കപ്പെട്ടിരിക്കുന്നു, കൂടാതെ മൂന്ന് സ്വതന്ത്ര എം എൽ എമാരുമുണ്ട്.

നേരിയ ഭൂരിപക്ഷം ഭരണമുന്നണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച ഹേമന്ത് സോറൻ അറസ്റ്റിലാകുന്നതിന് മുമ്പ് മുതൽ, സർക്കാർ രൂപീകരിക്കാനുള്ള സംഖ്യ തങ്ങൾക്ക് ഉണ്ടെന്ന് നേതാക്കൾ തറപ്പിച്ചുപറയുന്നുണ്ട്. ബി ജെ പി എം എൽ എമാരെ റാഞ്ചുമോ എന്ന സംശയം
ജെ എം എം - കോൺ​ഗ്രസ് - ആർ ജെ ഡി സഖ്യത്തിന് ആശങ്കയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+