ഉച്ചഭക്ഷണത്തിനുശേഷം പ്രൈമറി സ്‌കൂള്‍ കുട്ടികളെകൊണ്ട് വെപ്പു പാത്രങ്ങള്‍ കഴുകിച്ചത് വിവാദമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: ഉച്ചഭക്ഷണം കഴിച്ചശേഷം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളെകൊണ്ട് വെപ്പ് പാത്രങ്ങള്‍ കഴുകിച്ചത് വിവാദമാകുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ കുട്‌ല ജരിയ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് പുറത്തുപോയി പിഞ്ചു കുട്ടികളെകൊണ്ട് പാത്രങ്ങള്‍ കഴുകിക്കുന്ന കാര്യം ചില മാതാപിതാക്കള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

അഞ്ചുമുതല്‍ ഒമ്പതുവയസുവരെയുള്ള കുട്ടികളാണ് സ്‌കൂളിലുള്ളത്. സ്വന്തം പെന്‍സില്‍ ചെത്താന്‍പോലും അറിയാത്ത കുട്ടികളെയാണ് പാത്രങ്ങള്‍ കഴുകിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയതായി സോമനാഥ് പോള്‍ എന്നയാള്‍ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

jharkhand-map

അതേസമയം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഭവത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ഉച്ചഭക്ഷണം പാചകം ചെയ്യാനും പാത്രങ്ങള്‍ കഴുകാനും കുറഞ്ഞജീവനക്കാര്‍ മാത്രമേ ഉള്ളൂവെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. കുട്ടികളെ ഭാരിച്ച ജോലികള്‍ ചെയ്യിക്കാറില്ല. ചെറിയ സഹായം മാത്രമാണ് ആവശ്യപ്പെടുന്നത്. അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഈ വിഷയം സ്‌കൂളില്‍ തന്നെ യോഗത്തില്‍ പറഞ്ഞിരുന്നതായാണ് മാതാ സമിതി അംഗങ്ങള്‍ പറയുന്നത്. എന്നാല്‍, അവര്‍ ഇത് കാര്യമാക്കിയില്ല. കുട്ടികള്‍ ദുരിതത്തെക്കുറിച്ച് പരാതി പറയുന്നത് പതിവാക്കിയതോടെയാണ് ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പരാതിയെത്തുന്നത്. സംഭവത്തില്‍ ്‌സ്‌കൂളിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.


English summary
Jharkhand govt school makes primary students to clean utensils after mid-day meals
Please Wait while comments are loading...