കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം നിരസിച്ചതിനെ തുടര്‍ന്ന് തീകൊളുത്തി കിണറ്റിലെറിഞ്ഞ പത്തുവയസുകാരി മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: ബലാത്സംഗം നിരസിച്ചതിനെ തുടര്‍ന്ന് തീകൊളുത്തി കിണറ്റിലേക്ക് വലിച്ചെറിഞ്ഞ ജാര്‍ഖണ്ഡിലെ പത്തുവയസുകാരി പെണ്‍കുട്ടി മരിച്ചു. ഡിസംബര്‍ ഏഴിനാണ് സരായിക്കേല ജില്ല സ്വദേശിയായ പെണ്‍കുട്ടിയെ വെള്ളമില്ലാത്ത കിണറ്റില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. അറുപത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

രണ്ടുപേര്‍ ചേര്‍ന്ന് ചോക്കലേറ്റ് തരാമെന്ന് വാഗ്ദാനം ചെയ്തശേഷം കാട്ടിലേക്ക് കൊണ്ടുപോവുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം തീകൊളുത്തി കിണറ്റിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഗ്രാമീണരാണ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പ്രതികളില്‍ ഒരാളെ പിന്നീട് പോലീസ് പിടികൂടിയിരുന്നു.

fire

പെണ്‍കുട്ടിക്ക് ചികിത്സാ സഹായമായി 50,000 രൂപ നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കുമെന്നും പോലീസ് എസ്പി അറിയിച്ചു. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ ഒരു തരത്തിലും ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പോലീസ് പറയുന്നു.

അതേസമയം, പിടിയിലായത് യഥാര്‍ഥ പ്രതിയല്ലെന്ന് അറസ്റ്റിലായയാളുടെ ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ രക്ഷിക്കാനായി കിണറ്റിനരികില്‍ ചെന്നതായിരുന്നു ഇയാളെന്നും പിന്നീട് പ്രതിയായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് അറിയിക്കുന്നത്.

English summary
Jharkhand Minor girl who was set ablaze for resisting rape, dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X