കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് രാഷ്ട്രീയ പ്രതിസന്ധി: ഹേമന്ത് സോറന്‍ തിങ്കളാഴ്ച വിശ്വാസവോട്ട് തേടും

Google Oneindia Malayalam News

റാഞ്ചി : ജാര്‍ഖണ്ഡ് മുഖ്യമന്ത്രി എം എല്‍ എയായി തുടരുന്നത് സംബന്ധിച്ച് സസ്പെന്‍സ് നിലനില്‍ക്കെ, സെപ്തംബര്‍ അഞ്ചിന് നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഹേമന്ത് സോറന്‍ വിശ്വാസവോട്ട് തേടും . നിയമസഭാ സെക്രട്ടേറിയറ്റ് എംഎല്‍എമാര്‍ക്ക് അയച്ച കത്തിലാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസപ്രമേയം കൊണ്ടുവരാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചത്. പ്രതിപക്ഷമായ ബി ജെ പി സെപ്തംബര്‍ 4 ന് നിയമസഭാ കക്ഷി യോഗവും സഭയില്‍ തങ്ങളുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ വിളിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു .

1

ജാര്‍ഖണ്ഡില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ആലംഗീര്‍ ആലം പറഞ്ഞു. ഞങ്ങളുടെ പ്രതിനിധി സംഘം ഗവര്‍ണറെ കണ്ടു, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അന്തരീക്ഷം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ ഇതുവരെ ഒന്നും നടന്നിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ നിയമസഭയില്‍ ഞങ്ങളുടെ പോയിന്റ് ഉന്നയിക്കുകയും ഭൂരിപക്ഷം തെളിയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2

ഖനി ലൈസന്‍സ് കേസില്‍ ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ധാര്‍മികതയുടെ പേരില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബി ജെ പിയുടെ ആവശ്യം. യു പി എ സഖ്യത്തിന്റെ ഭാഗമാണ് ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം). ഹേമന്ത് സോറന്‍ 2024 വരെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ജെഎംഎം നേതാക്കളും ആവശ്യം.

3

തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ഇതുവരെ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായി സൂചനയുണ്ട്. 81 അംഗ സഭയില്‍ ജെ എം എം-കോണ്‍ഗ്രസ്- ആര്‍ ജെ ഡി സഖ്യത്തിന് കേവല ഭൂരിപക്ഷമുള്ളതിനാല്‍ മുഖ്യമന്ത്രിയെ എം എല്‍ എ എന്ന നിലയില്‍ അയോഗ്യനാക്കുന്നത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ഭരണകക്ഷിയായ യു പി എയുടെ വിശ്വാസം.

4

വിഷയത്തില്‍ സെപ്തംബര്‍ ഒന്നിന് യു പി എ എം എല്‍ എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോയത് കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ ഇത് മെഡിക്കല്‍ പരിശോധനയ്ക്കുള്ള 'വ്യക്തിഗത സന്ദര്‍ശനം' ആണെന്നും അദ്ദേഹം ഞായറാഴ്ച ജാര്‍ഖണ്ഡിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

5

തീരുമാനം പ്രഖ്യാപിക്കുന്നത് 'മനഃപൂര്‍വ്വം വൈകിപ്പിക്കുക' വഴി രാഷ്ട്രീയ കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആഗസ്റ്റ് 28 ന് യു പി എ ഘടകകക്ഷികള്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്രയ്ക്ക് സമാനമായ രീതിയില്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നുമുള്ള എം എല്‍ എമാരെ ചാക്കിലാക്കാന്‍ ബി ജെ പി ഗൗരവമായ ശ്രമം നടത്തിയേക്കുമെന്ന് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ( ജെ എം എം ) വിശ്വസിക്കുന്നു.

6

പ്രതിപക്ഷത്തുള്ള എന്‍ഡിഎക്ക് 30 എംഎല്‍എമാരുണ്ട്. ബിഹാറില്‍ എന്‍ ഡി എ സഖ്യസര്‍ക്കാരില്‍ നിന്ന് ജെഡിയു വിട്ടത് ബി ജെ പിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാന്‍ ജാര്‍ഖണ്ഡിലെ ഭരണം പിടിക്കാനാണ് ബി ജെ പി ശ്രമം.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ നിലപാടെക്കാനിരിക്കെ ഡല്‍ഹിയിലെത്തിയ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ഭായിസ് ഇന്നാണ് റാഞ്ചിയില്‍ തിരിച്ചെത്തിയത്.

ആരാണ് ആദ്യം പ്രണയം പറഞ്ഞത്, ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം? മനസ്സുതുറന്ന് ആര്യയും സച്ചിനുംആരാണ് ആദ്യം പ്രണയം പറഞ്ഞത്, ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം? മനസ്സുതുറന്ന് ആര്യയും സച്ചിനും

English summary
Jharkhand political crisis: Hemant Soren to seek trust vote on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X