Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ 50 കഷണങ്ങളാക്കി വെട്ടിനുറുക്കി ഭര്‍ത്താവ്; വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം

റാഞ്ചി: ദല്‍ഹിയിലെ ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തിന് സമാനമായി ജാര്‍ഖണ്ഡിലും യുവതിയോട് പങ്കാളിയുടെ ക്രൂരത. ജാര്‍ഖണ്ഡിലെ സാഹെബ്ഗഞ്ചില്‍ ഭാര്യയെ കൊന്ന് ശരീരം 50 കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബോറിയോ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലാണ് നാടിനെ നടുക്കിയ സംഭവം.

റുബിക പഹാഡിന്‍ എന്ന യുവതിയെ ആണ് ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരി കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷത്തോളം ലിവിംഗ് ടുഗെദര്‍ റിലേഷനിലായിരുന്ന ഇരുവരും അടുത്തിടെ ആണ് വിവാഹിതരായത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം റുബിക പഹാഡിനെ കൊലപ്പെടുത്തിയ ശേഷം ദില്‍ദാര്‍ അന്‍സാരി തന്നെയാണ് ഭാര്യയെ കാണാനില്ല എന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്.

asas

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ റുബികയുടെ വീട്ടുകാരും പൊലീസിനെ സമീപിച്ചു. ഇതിനിടെ ശനിയാഴ്ച വൈകുന്നേരം 6:00 മണിയോടെ സന്താലി മോമിന്‍ തോല പ്രദേശത്തെ ഒരു പഴയ വീട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ വികൃതമാക്കിയ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബോറിയോ സന്താലി ഗ്രാമത്തിലെ നിര്‍മാണത്തിലിരിക്കുന്ന അംഗന്‍വാടിക്ക് പിന്നില്‍ നിന്ന് മനുഷ്യന്റെ കാലും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൃതദേഹം റുബികയുടേത് ആണ് എന്ന് വ്യക്തമായത്. വിവരമറിഞ്ഞ് എസ് പി അനുരഞ്ജന്‍ കിസ്പോട്ടയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ശനിയാഴ്ച രാത്രി സ്ഥലത്തെത്തി. പ്രദേശത്ത് കനത്ത സുരക്ഷ സന്നാങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ മൃതദേഹത്തിന്റെ 18 ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും കാണാനില്ല എന്നാണ് പൊലീസ് പറയുന്നത്.

ദില്‍ദാര്‍ അന്‍സാരിയുടെ രണ്ടാം ഭാര്യയാണ് റുബിക പഹാഡിന്‍. ഇലക്ട്രിക് കട്ടര്‍ പോലുള്ള മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ആയിരിക്കാം യുവതിയുടെ മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ദില്‍ദാര്‍ അന്‍സാരിയാണ് കേസിലെ ഒന്നാം പ്രതിയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കൊലപാതകത്തില്‍ മറ്റ് ആളുകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.

അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി രംഗത്തെത്തി. സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് എന്ത് സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്നും കുറ്റവാളികള്‍ വിലസുന്ന നാടായി ജാര്‍ഖണ്ഡ് മാറി എന്നും ബി ജെപി ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+