കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തീരുമാനിച്ചു..... ആ രണ്ട് നേതാക്കളും വരും, മൂന്ന് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ ചേരും

Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നു. നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഉറപ്പുകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണ്. രാഹുല്‍ ഗാന്ധി ഇരുവരെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഇവര്‍ രാഹുലിനെ കണ്ടിരുന്നു. സെപ്റ്റംബര്‍ 28ന് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നായിരുന്നു സിപിഐ നേതാക്കള്‍ പറഞ്ഞിരുന്നത്.

1

ഇടതുപക്ഷത്തില്‍ കനയ്യകുമാര്‍ അതൃപ്തിയിലാണ്. സിപിഐ നേതാക്കള്‍ നടത്തിയ അനുനയ നീക്കം ഫലം കണ്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം യുവനേതാക്കള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ശക്തമായി തന്നെ നടക്കുന്നുണ്ട്. കനയ്യകുമാറിന്റെ മുന്‍കാല ഇമേജ് തിരിച്ചടിയാവുമോ എന്ന് നേതാക്കള്‍ സംശയിക്കുന്നുണ്ട്. നേരത്തെ ബീഹാറില്‍ വലിയ ആള്‍ക്കൂട്ടത്തെ കൊണ്ടുവരാന്‍ കനയ്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത് വോട്ടിലേക്ക് മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ബെഗുസരയിലെ തോല്‍വി അടക്കം കനയ്യയുടെ ഇമേജ് കൊണ്ട് സംഭവിച്ചതാണ്. അതേസമയം ജനപിന്തുണ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ വോട്ടാക്കി മാറ്റാനാവുമെന്നാണ് പ്രതീക്ഷ.

സെപ്റ്റംബര്‍ 27നായിരുന്നു കനയ്യയെയും ജിഗ്നേഷിനെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്. ഭഗത് സിംഗിന്റെ ജന്മദിനം കൂടിയാണ് അന്ന്. എന്നാല്‍ അതേ ദിവസം കര്‍ഷക യൂണിയനുകള്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ദിവസം വൈകിക്കാന്‍ തീരുമാനിച്ചത്. ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തും. ഹര്‍ദിക് പട്ടേലും ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിലെത്തുന്നത് കോണ്‍ഗ്രസിന് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മേവാനിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് നേട്ടമായിരുന്നു.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

അതേസമയം ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കുമെന്നാണ് സൂചന. ഗുജറാത്തിന്റെ തന്നെ ചുമതല നല്‍കാനാണ് ശ്രമം. ഗുജറാത്തിലെ വഡ്ഗാം മണഅഡലത്തില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. പഞ്ചാബില്‍ ദളിത് മുഖ്യമന്ത്രി വന്നതോടെ ദളിത് സംഘടനകള്‍ക്കും ദളിത് നേതാക്കള്‍ക്കും കോണ്‍ഗ്രസുമായി ചേരാന്‍ താല്‍പര്യമുണ്ട്. അത് ഗുണകരമായിട്ടാണ് രാഹുല്‍ ഗാന്ധി കാണുന്നത്. കനയ്യകുമാര്‍ ഇടതുപക്ഷത്ത് നിന്ന് വേറെ ചില നേതാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുമെന്ന് സൂചനയുണ്ട്. ഗുജറാത്ത് പിടിച്ചാല്‍ ബിജെപിയെ വീഴ്ത്താനാവുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. അതിനായിട്ടാണ് യുവനേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
jignesh mevani and kanhaiya kumar expected to join congress on september 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X