കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സമര നായകന്‍ ജിഗ്നേഷ് മേവാനിയെ പോലീസ് തടവില്‍ നിന്നും വിട്ടയച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനിയെ പോലീസ് തടവില്‍ നിന്നും വിട്ടയച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് വിട്ടയച്ചത്. ദില്ലിയില്‍ നടന്ന ദളിത് സ്വാഭിമാന റാലിക്ക് ശേഷം കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു പോലീസ് ജിഗ്നേഷിനെ കസ്റ്റടിയിലെടുത്തത്.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത അദ്ദേഹത്തെ പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആണ് ജിഗ്നേഷ് മേവാനിയെ ചോദ്യം ചെയ്തത്.

Jignesh Mevani

അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കാനായി പ്രധാനമന്ത്രി നാട്ടിലെത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മേവാനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മോദിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജിഗ്നേഷ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്തെ ഓരോ ദളിത് കുടുംബത്തിനും അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കണമെന്നും ഇല്ലെങ്കില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ട്രെയിന്‍ തടയുമെന്നും സ്വാഭിമാന റാലിക്കിടെ മേവാനി പ്രഖ്യാപിച്ചിരുന്നു. മോദിയുടെ പിറന്നാള്‍ ആഘോഷം അലങ്കോലമാകാതിരിക്കാന്‍ മറ്റ് പട്ടേല്‍ നേതാക്കളെ വീട്ടു തടങ്കലിലാക്കിയതായും വിവരങ്ങളുണ്ടായിരുന്നു.

English summary
Gujarat Dalit rights leader Jignesh Mevani was "picked up" by Gujarat police from Ahmedabad airport on Friday evening, hours before Prime Minister Narendra Modi landed for a two-day state visit as part of his birthday celebrations. Mr Mevani has been kept at the crime branch office and has been released now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X