Get Updates
Get notified of breaking news, exclusive insights, and must-see stories!

'കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തില്‍'

ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പാട്യാല ഹൗസ് കോടതി സന്ദര്‍ശിച്ച അഭിഭാഷക കമ്മീഷന്‍ അംഗങ്ങള്‍ ഇങ്ങനെ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍, എഡിഎന്‍ റാവു, ദുഷ്യന്ത് ദാവെ, ഹിരണ്‍ റാവത്ത്, ഇന്ദിര ജെയ്‌സിങ് എന്നിവരെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സുപ്രീം കോടതി നിയോഗിച്ചത്.

Knhaiya Kumar Attacked

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പാട്യാല കോടതിയില്‍ എത്തിയ അഭിഭാഷക കമ്മീഷനേയും അഭിഭാഷകര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇവരെ പുറത്തെത്തിച്ചത്. മുദ്രാവാക്യം വിളികളുമായി അഭിഭാഷകര്‍ ചുറ്റും കൂടി.

തങ്ങളുടെ ജീവന്‍ പോലും അപകടത്തില്‍ ആകുമായിരുന്നുവെന്ന് അഭിഭാഷക കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അഭിഭാഷകര്‍ അസഭ്യം പറഞ്ഞുവെന്നും ആക്ഷേപമുണ്ട്. പാകിസ്താന്‍ അടിമകളെന്നും അഭിഭാഷക കമ്മീഷന്‍ അംഗങ്ങളെ പാട്യാല ഹൗസ് കോടതിയിലെ അഭിഭാഷകര്‍ അധിക്ഷേപിച്ചു.

കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിന്റെ കസ്റ്റഡി കാലാവധി മാര്‍ച്ച് 2 വരെ നീട്ടിയിട്ടുണ്ട്. കനയ്യ കുമാറിനെതിരെ ദില്ലി പോലീസിന്റെ റിപ്പോര്‍ട്ടില്‍ കാര്യമായ പരാമര്‍ശങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പല വിവരങ്ങളും ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നാണത്രെ പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+