കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു പ്രക്ഷോഭം; അറസ്റ്റ് വരിക്കാം, കീഴടങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന ആരോപണത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപെടുപ്പിച്ച വിദ്യാര്‍ഥികള്‍ കിഴടങ്ങില്ലെന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി രമ നാഗ. അറസ്റ്റ് വരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ക്യാംപസിനുള്ളില്‍ പോലീസിനെ കയറ്റില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

തീവ്രവാദവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ല. നുണക്കഥകളാണ് പ്രചരിപ്പിക്കപെടുന്നതെന്നും രമ നാഗ പറഞ്ഞു.

JNU Protest

രാവിലെ വിദ്യാര്‍ഥികളും വൈസ് ചാന്‍സലറും തമ്മിലുള്ള യോഗത്തില്‍ വിദ്യാര്‍ഥികള്‍ അഞ്ച് നിര്‍ദേശങ്ങള്‍ വച്ചിരുന്നു. ക്യാംപസിലെ വിഷയങ്ങലെ കുറിച്ച് അന്വേഷിച്ച കമ്മിറ്റി പുന: സംഘടിപ്പിക്കണമെന്നും ഇതിനു ശേഷം മാത്രമേ കീഴടങ്ങുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്നുമായിരുന്നു വിദ്യാര്‍ഥികള്‍ രാവിലെ പറഞ്ഞിരുന്നത്.

അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയില്ലെന്നും, ക്യാംപസിനുള്ളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ വൈസ് ചാന്‍സലര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ തിങ്കളാഴ്ച രാവിലെ വ്യക്തമാക്കി. ക്യാംപസിനുള്ളില്‍ പോലീസിനെ കയറ്റില്ലെന്ന് വൈസ് ചാന്‍സിലര്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉറപ്പു നല്‍കി.

അതേസമയം കീഴടങ്ങിയില്ലെങ്കില്‍ ഏതുസമയം ക്യാംപസിനുള്ളില്‍ പോലീസ് കയറുമെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി പറഞ്ഞു. ക്യാംപസിനുള്ളില്‍ കയറാന്‍ പോലീസിന് തടസ്സങ്ങള്‍ ഇല്ലെന്നും ബസ്സി വ്യക്തമാക്കി. വിവാദത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഉമര്‍ ഖാലിത് അടക്കമുള്ള വിദ്യാര്‍ഥികള്‍ ഞായറാഴ്ച രാത്രിയാണ് ക്യാംപസിലെത്തിയത്.

ഉമര്‍ ഖാലിദിനു പുറമേ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും ഐസ നേതാവുമായ അസുതോഷ്, വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമ നാഗ, ആനന്ദ് പ്രകാശ് നാരായണന്‍, ഡിഎസ്‌യു മുന്‍ നേതാവ് അനില്‍ ഭട്ടാചാര്യ തുടങ്ങിയ വിദ്യാര്‍തികളും ഉണ്ടായിരുന്നു. ജെഎന്‍യുവിനു മുന്നില്‍ പോലീസ് ക്യാംപ് ചെയ്യുകയായിരുന്നു.

English summary
Police can arrest us, we will not resist, says Rama Naga on sedition charges,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X