കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ആയതിനാല്‍ ജോലിയില്ല; ഹിന്ദു സുഹൃത്തുക്കളും ജോലി ഉപേക്ഷിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മുസ്ലീം ആയതിനാല്‍ ജോലി നിഷേധിക്കപ്പെട്ട സുഹൃത്തിനുവേണ്ടി ഹിന്ദു സുഹൃത്തുക്കളുടെ ഐക്യദാര്‍ഢ്യം. തങ്ങളുടെ സുഹൃത്തിന് മതത്തിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട കമ്പനിയില്‍ തങ്ങള്‍ക്കും ജോലിവേണ്ടെന്ന് സിഷാന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. മുംബൈയിലെ പ്രശസ്തമായ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ടില്‍ ജോലി ലഭിച്ച മുകുന്ദ് മണി പാണ്ഡേയും ഓംകാര്‍ ബാന്‍സോദുമാണ് കമ്പനിയുടെ വര്‍ഗീയ നിലപാടിയില്‍ പ്രതിഷേധിച്ച് ജോലി ഉപേക്ഷിക്കുന്നത്.

മികച്ച കമ്പനിയില്‍ പല ഘട്ടമായി നടന്ന സെലക്ഷന്‍ പ്രക്രിയയിലൂടെയാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്. എന്നാല്‍ നല്ല ശമ്പളമുള്ള ജോലിയാണെങ്കിലും സുഹൃത്തിനുവേണ്ടി അവര്‍ അത് ഉപേക്ഷിക്കുകയാണ്. ഇത്തരം ഒരു തെറ്റ് ഒരു കമ്പനിയും വരുത്താന്‍ പാടില്ലാത്തതാണ്. ഇടുങ്ങിയ ചിന്താഗതിക്കാരായ കമ്പനിയില്‍ ജോലി ചെയ്യാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് അവര്‍ അറിയിച്ചു.

zeeshan-khan

കമ്പനിയുടെ മറ്റുചില നിബന്ധനകളും ഇവരെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കി. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കണമെന്നും, കഠിനമായ ജോലി സമയങ്ങളും ഇവരെ മാറ്റി ചിന്തിപ്പിച്ചു. ഇത്തരം കമ്പനികളില്‍ ജോലി ചെയ്താല്‍ തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുണ്ടെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

തങ്ങളുടെ കമ്പനിയില്‍ മുസ്ലീങ്ങളെ ജോലിക്കെടുക്കില്ലെന്ന് കാട്ടി കമ്പനി സിഷാന് മെയില്‍ അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും വിവാദമാകുന്നതും. സിഷാന്‍ കമ്പനിയുടെ നിലപാട് വിശദീകരിക്കുന്ന ഇമെയില്‍ ഫേസ്ബുക്കിലിട്ടതോടെ കടുത്ത പ്രതിഷേധമാണ് കമ്പനിക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ കമ്പനിയുടെ വനിതാ ജീവനക്കാരിക്ക് വന്ന തെറ്റാണിതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ഏതാണ്ട് 6,000 കോടി രൂപയുടെ മൂല്യമുള്ള സ്ഥാപനമാണ് ഹരികൃഷ്ണന്‍ അസോസിയേറ്റ്‌സ്.

English summary
Job application rejected for being Muslim; Zeshan's friends reject job offer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X