റബ്ബറിന്റെ ചുങ്കം വര്‍ധിപ്പിച്ചതില്‍ ഫലമില്ല; ആസിയാന്‍ കരാറില്‍ മാറ്റം വേണമെന്ന് ബ്രിട്ടാസ്, ധനമന്ത്രിക്ക് കത്
ആദ്യം ആസിയാന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി വ്യവസ്ഥകള്‍ മാറ്റണം

ന്യൂഡല്‍ഹി: കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച കേന്ദ്ര ബജറ്റ് നിര്‍ദേശം ഫലമുണ്ടാകില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഇക്കാര്യത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. ആസിയാന്‍ കരാറില്‍ കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബജറ്റില്‍ ചുങ്കം ഉയര്‍ത്തിയുള്ള നിര്‍ദേശം ഫലം കാണില്ല. ആസിയാന്‍ രാജ്യങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തി വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നും ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ...
ഈ വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റില്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതിലെ അടിസ്ഥാനപരമായ പാളിച്ച ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. സ്വതന്ത്ര വ്യാപാര കരാറുകളില്‍ നിശ്ചയിച്ചിട്ടുള്ള കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാത്ത കാലത്തോളം ഇപ്പോഴത്തെ ബഡ്ജറ്റ് നിര്‍ദ്ദേശം കൊണ്ട് രാജ്യത്തെ റബര്‍ കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ഉണ്ടാകില്ല.
കോമ്പൗണ്ട് റബറിന്റെ ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതിയുടെ ഏതാണ് 55ശതമാനവും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ ആസിയാന്‍ രാജ്യങ്ങളിലുമായി ഒപ്പു വെച്ചിട്ടുള്ള സ്വതന്ത്ര വ്യാപാരകരാര്‍ പ്രകാരം കോമ്പൗണ്ട് റബറിന് മേല്‍ ചുമത്താവുന്ന പരമാവധി ചുങ്കം നിലവില്‍ പൂജ്യം മുതല്‍ അഞ്ച് ശതമാനം വരെയാണ്.
കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റിലുടെ ഇറക്കുമതി ചുങ്കത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ സ്വതന്ത്ര വ്യാപാരകരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ള നിരക്കുകളില്‍ ഏകപക്ഷീയമായി ബാധകമാക്കുവാന്‍ കഴിയില്ല. സ്വതന്ത്രവ്യാപാരകരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിക്ക് മാത്രമേ ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഉയര്‍ന്ന ചുങ്കം ബാധമാകൂ. എന്നാല്‍ അത്തരം രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി വളരെ കുറവുമാണ്.
ആകയാല്‍ ആസിയാന്‍ രാജ്യങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തി സ്വതന്ത്രവ്യാപാരകരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ള നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാത്ത പക്ഷം ബഡ്ജറ്റ് നിര്‍ദ്ദേശം കൊണ്ട് റബര്‍ കര്‍ഷകര്‍ക്ക് ഗുണമൊന്നും ലഭിക്കില്ല. കോമ്പൗണ്ട് റബറിനൊപ്പം സ്വാഭാവിക റബറിന്റെയും അനിയന്ത്രിത ഇറക്കുമതി ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കര്‍ഷകര്‍ക്ക് ദ്രോഹകരമാണ്. സ്വതന്ത്രവ്യാപാര കരാറുകളിലെ വ്യവസ്ഥകള്‍ കേന്ദ്ര ബജറ്റിന്റെ പരിധിയില്‍ വരാത്തതുകൊണ്ട് പുതിയ കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ റബര്‍ കര്‍ഷക്കര്‍ക്കേറ്റ ആഘാതം കുറയ്ക്കാന്‍ പര്യാപ്തമല്ല.
കേന്ദ്ര ഗവണ്‍മെന്റ് അടിയന്തരമായി ആസിയാന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി സ്വതന്ത്രവ്യാപാര കരാറിലെ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം കുറഞ്ഞത് ബഡ്ജറ്റിലേതിന് സമാനമായ 25 ശതമാനമെങ്കിലുമാക്കി ഉയര്‍ത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. കൂടാതെ പുതിയ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കോമ്പൗണ്ട് റബര്‍ ഇറക്കുമതിക്കുള്ള 25 ശതമാനമെന്ന കസ്റ്റംസ് ഡ്യൂട്ടി പരമാവധി കിലോയ്ക്ക് 30 രൂപ എന്ന് നിജപ്പെടുത്തി കൊണ്ടുള്ള അധിക വ്യവസ്ഥയും ഒഴിവാക്കണം.












Click it and Unblock the Notifications