ജനാധിപത്യം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരൂ: വിവാദവുമായി കേന്ദ്രമന്ത്രി

  • Written By:
Subscribe to Oneindia Malayalam

മുംബൈ: പൊതുപരിപാടിയില്‍ വിവാദ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ മാവോയിസറ്റുകള്‍ക്കൊപ്പം ചേരൂ എന്നും ങ്ങള്‍ അവരെ വെടിവെച്ചുകൊല്ലാമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. കേന്ദ്രമന്ത്രി ഹന്‍സ് രാജ് അഹിരാണ് പ്രസ്താവന മൂലം വിവാദത്തിലായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാതിരുന്ന ‍ മുതിര്‍ന്ന ഡോക്ടറെ ലക്ഷ്യം വച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആഭ്യന്തര സഹമന്ത്രിയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുള്ളത്.

ഇന്ത്യയെ കാത്തിരിക്കുന്നത് പഠാന്‍കോട്ടിനേക്കാള്‍ വലിയ ഭീകരാക്രമണം!! മുന്നറിയിപ്പുമായി ഭീകരന്‍, മസൂദ് അസ്ഹര്‍ ഇന്ത്യയ്ക്കെതിരെ ആയുധമേന്തുന്നു!!

തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. മേയറും ഡെപ്യൂട്ടി മേയറും പരിപാടിയില്‍ പങ്കെടുത്തുവെന്നും ഡോക്ടര്‍മാരെ ആരാണ് പരിപാടിയ്ക്ക് എത്തുന്നതില്‍ നിന്ന് തടഞ്ഞതെന്നും മന്ത്രി ചോദിക്കുന്നു.

ഈ ഫോണുകള്‍ക്ക് വാട്സ്ആപ്പ് സ്വപ്നം മാത്രം: നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്, ആന്‍ഡ്രോയ്ഡിന് പണി!!

ഡോക്ടറുടെ ലീവ് ചൊടിപ്പിച്ചു

ഡോക്ടറുടെ ലീവ് ചൊടിപ്പിച്ചു


ചന്ദ്രാപൂരില്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതെ ഡോക്ടര്‍ ലീവെടുത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. താന്‍ ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്നും, താന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മുതിര്‍ന്ന ഡോക്ടര്‍ അവധിയെടുത്ത് വിട്ടുനില്‍ക്കുന്നതിന് പിന്നിലുള്ള കാരണമെന്താണെന്നും ചന്ദ്രാപൂരില്‍ നിന്നുള്ള എംപി കൂടിയായ അഹിര്‍ ചോദിക്കുന്നു.

 അവധിയെടുത്തു

അവധിയെടുത്തു

ഡോക്ടര്‍ പരിപാടിക്കെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ലീവാണെന്ന വിവരം മന്ത്രി അറിയുന്നത്. ജില്ലാ സിവില്‍ സര്‍ജനും മെഡിക്കല്‍ കോളേജ് ഡീനുമായ ഉദയ് നവാഡേ ഉദ്ഘാടന പരിപാടിക്ക് എത്താതിരുന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ് യുടെ ജന്മദിനത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശം

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശം


മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് സാന്നിധ്യവും അതിക്രമവുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള നാല് ജില്ലകളില്‍ ഒന്നാണ് ചന്ദ്രാപൂര്‍. ചന്ദ്രാപൂരില്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. മേയറും ഡെപ്യൂട്ടി മേയറും പരിപാടിയില്‍ പങ്കെടുത്തുവെന്നും ഡോക്ടര്‍മാരെ ആരാണ് പരിപാടിയ്ക്ക് എത്തുന്നതില്‍ നിന്ന് തടഞ്ഞതെന്നും മന്ത്രി ചോദിക്കുന്നു.

 നക്സലുകള്‍ക്ക് ജനാധിപത്യം വേണ്ട

നക്സലുകള്‍ക്ക് ജനാധിപത്യം വേണ്ട

നക്സലുകള്‍ക്ക് ജനാധിപത്യത്തില്‍‌ വിശ്വാസമില്ലെന്നും പരിപാടിയില്‍ നിന്ന് വിട്ടു നിന്ന ഡോക്ടര്‍മാര്‍ ജനാധിപത്യത്തെ ഇഷ്ടപ്പെടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അത്തരക്കാര്‍ക്ക് നക്സലുകള്‍ക്കൊപ്പം ചേരാമെന്നും എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും മന്ത്രി ചോദിക്കുന്നു. താന്‍ വരുമ്പോള്‍ ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിച്ചാല്‍ പിന്നെന്താണ് പറയേണ്ടതെന്നും മന്ത്രി ചോദിക്കുന്നു. മറാത്തിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജനാധിപത്യത്തില്‍ തിരഞ്ഞെടുത്ത ഒരു മന്ത്രി പരിപാടിയ്ക്ക് എത്തുമ്പോള്‍ ഡോക്ടര്‍മാര്‍ എങ്ങനെയാണ് അവധിയെടുക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Union Minister Hansraj Ahir, apparently furious at the absence of senior doctors at a function he was attending in Maharashtra, has provoked a controversy with his outburst. "If these people don't believe in democracy, they should join Maoists and we will shoot them," fumed the Minister of State for Home Affairs yesterday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്