കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകള്‍ യുകെയില്‍ നിന്നെത്തി, നിര്‍ദ്ദേശം പാലിച്ചില്ല; കൊറോണ ബാധിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ പത്ര സമ്മേളനത്തനത്തില്‍ പങ്കെടുത്ത കൊറോണ വൈറസ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഇദ്ദേഹത്തിന്റെ മകള്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതാണ് കേസെടുക്കാന്‍ കാരണമായത്. യുകെയില്‍ നിന്നും നാട്ടിലെത്തിയ മകളില്‍ നിന്നുമാണ് മാധ്യമപ്രവര്‍ത്തകന് കൊറോണ ബാധിച്ചത്. മകള്‍ക്ക് കൊറോണ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

kamalnath

രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഈ മാധ്യമപ്രവര്‍ത്തകന് പങ്കെടുത്തത്. ഈ വാര്‍ത്താ സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാധ്യമപ്രവര്‍ത്തകന്റെ മകള്‍ യുകെയില്‍ നിന്നും എത്തിയത്. ഇതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയണമെന്ന വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കാറ്റില്‍ പറത്തിയാണ് ഇയാള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. കൊറോണയെ പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുപോന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. യുകെയില്‍ ബിരുദാനന്തര നിയമ വിദ്യാര്‍ത്ഥിയാണ് ഇയാളുടെ മകള്‍.

ഐപിസി സെക്ഷന്‍ 188,269,270 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് വെള്ളിയാഴ്ച രാത്രി ശ്യാമള ഹില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 33 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 16 പേര്‍ ഇന്‍ഡോര്‍ സ്വദേശികളും, എട്ട് പേര്‍ ജബല്‍പൂരും, മൂന്ന് പേര്‍ വീതം ഭോപ്പാല്‍, ഉജ്വയിന്‍, രണ്ട് പേര്‍ ഗ്വാളിയോര്‍, ശിവപുരി എന്നിവിടങ്ങളിലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

രണ്ട് പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. ഉജ്വയിനുല്‍ നിന്നും ഭോപ്പാലില്‍ നിന്നുമുള്ളവരാണ് മരണപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 902 ആയി. വെള്ളിയാഴ്ച മാത്രം 100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പിടിപ്പെട്ടതിന് ശേഷമുള്ള ഏറ്റവും പുതിയ പ്രതിദിന കണക്കാണിത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര (4), ഗുജറാത്ത് (3), കര്‍ണാടക(2), മധ്യപ്രദേശ്, തമിഴ്നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു. അതേസമയം 83 പേര്‍ക്ക് ഇതുവരെ രോഗം ബേധമായിട്ടുണ്ട്.

English summary
Journalist Booked For Attending Kamalnath Press Conference After Daughter Return From UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X