സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നിഷേധിച്ചു; കെയുഡബ്ല്യുജെ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി/തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെയുഡബ്ല്യുജെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍. യുപി ചീഫ് സെക്രട്ടറി, ഡിജിപി, മഥുര ജില്ലാ ജയില്‍ സീനിയര്‍ സൂപ്രണ്ട്, ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ തുടങ്ങി അഞ്ച് പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.
സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നല്‍കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാനും ഉത്തരവിട്ടു. ഈ ഉത്തരവ് പൂര്‍ണമായും നടപ്പാക്കിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധയും പ്രമേഹവും കാരണം സിദ്ദിഖ് കാപ്പനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സ പൂര്‍ത്തിയാകും മുമ്പ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. ഇത് കോടതിയലക്ഷ്യമാണ്. ചികില്‍സ വൈകിയാല്‍ വലിയ നഷ്ടമുണ്ടാകും. സിദ്ദിഖ് അറസ്റ്റിലായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടില്ല. നുണ പരിശോധനയ്ക്ക് തയ്യാറാണ് എന്ന് സിദ്ദിഖ് ബോധിപ്പിച്ച കാര്യവും ഹര്‍ജിയില്‍ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഭാര്യ റൈഹാനത്ത് നിവേദനം സമര്‍പ്പിച്ചു. മകന്‍ മുസമ്മിലിനൊപ്പമെത്തിയാണ് റൈഹാനത്ത് പ്രതിപക്ഷ നേതാവിനെ കണ്ടത്. എല്ലാ സഹായവും നല്‍കാമെന്ന് വിഡി സതീശന്‍ ഉറപ്പ് നല്‍കി. നിലവില്‍ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പന്‍. ഇദ്ദേഹത്തിന്റെ ജാമ്യഹര്‍ജിയെ യുപി പോലീസ് എതിര്‍ത്തിരുന്നു.
2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ് ഡല്‍ഹിയില്‍ നിന്ന് സിദ്ദിഖ് കാപ്പന്‍ പുറപ്പെട്ടത്. ഹത്രാസില്‍ എത്തുന്നതിന് മുമ്പ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. യുപിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തില്‍ സിദ്ദിഖിനെതിരെയുള്ള ഒരു ആരോപണം.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിദ്ദിഖിനെതിരെ രാജ്യദ്രോഹം, യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ യുപി പോലീസ് ചുമത്തിയിരുന്നു. സിദ്ദിഖ് കാപ്പന് സിമിയുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ ആരോപണം. തടവിലായി ഒരു വര്‍ഷം തികയുന്ന വേളയില്‍ കെയുഡബ്ല്യുജെ ഐക്യദാര്‍ഢ്യ സംഗമം നടത്തിയിരുന്നു. സിദ്ദിഖിന്റെ ജന്മനാടായ വേങ്ങരയില്‍ പൂച്ചോലമാട് മഹല്ല് കമ്മിറ്റിയും പ്രതിഷേധ സംഗമം നടത്തി. സിദ്ദിഖ് കാപ്പനെതിരെ അരങ്ങേറുന്നത് വലിയ നീതി നിഷേധമാണ് എന്ന് മുസ്ലിം ലീഗ് നേതാവും മലപ്പുറം ലോക്‌സഭാ എംപിയുമായ അബ്ദുസമദ് സമദാനി പറഞ്ഞു.












Click it and Unblock the Notifications