ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളില്‍ ആക്രമണം, കല്ലേറ്, അമിത് ഷായ്ക്ക് കത്തെഴുതി ഘോഷ്!!
കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ പ്രചാരണത്തിന് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. നേരത്തെ തന്നെ സ്വന്തം നേതാക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ജെപി നദ്ദയുടെ വാഹനം തന്നെ ആക്രമിക്കപ്പെട്ടത്. ചില്ല് പൊട്ടി കാര്‍ കാറിനകത്ത് പതിക്കുന്നുണ്ട്. കാറില്‍ ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ് വര്‍ഗീയയും നദ്ദയോടൊപ്പം ഉണ്ടായിരുന്നു. ചില്ല് പൊട്ടി കല്ല് മുഖത്ത് പതിക്കാതിരിക്കാന്‍ വിജയ് വര്‍ഗീയ മുഖം പൊത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
Recommended Video

ആക്രമണത്തിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് കത്തയച്ചു. സുരക്ഷാ വീഴ്ച്ചയുണ്ടായതായി അദ്ദേഹം ആരോപിച്ചു. നേരത്തെ അമിത് ഷാ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. കൊല്‍ക്കത്തയില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം. നദ്ദയുടെ പരിപാടികള്‍ക്ക് പോലീസിന്റെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ലെന്ന് ദിലീപ് ഘോഷ് പറയുന്നു. കറുത്ത കൊടി നദ്ദയ്ക്ക് നേരെ ഉയര്‍ത്തിയെന്നും, ബിജെപി ഓഫീസ് നദ്ദ സന്ദര്‍ശിച്ചപ്പോള്‍ അക്രമികള്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് മുകളില്‍ ചാടി കയറിയെന്നും ഘോഷ് ആരോപിച്ചു.
ഇരുന്നൂറിലധികം വരുന്ന ആള്‍ക്കൂട്ടം കൈയ്യില്‍ മുളവടികളുമായി ഞങ്ങളുടെ പാര്‍ട്ടി ഓഫീസിന് സമീപം ഉണ്ടായിരുന്നു. ഇവരാണ് കാറിന് മുകളിലെല്ലാം കയറി അക്രമം കാണിച്ചത്. വലിയ മുദ്രാവാക്യം വിളികളുണ്ടായിരുന്നു. പോലീസ് ഇതിലൊന്നും ഇടപെട്ടില്ല. അവരെ തടയാതെ നോക്കി നില്‍ക്കുകയായിരുന്നു പോലീസ്. ഇത് സാധാരണ നടക്കുന്ന കാര്യം പോലെയാണ് അവര്‍ കണ്ടത്. നദ്ദയുടെ വാഹനത്തിന്റെ വളരെ അടുത്തെത്തിയിരുന്നു ഈ അക്രമികളെന്നും അമിത് ഷായ്ക്ക് അയച്ച കത്തില്‍ ഘോഷ് പറയുന്നു.
പോലീസ് നല്‍കിയ പൈലറ്റ് കാര്‍ അത്ര നല്ല രീതിയില്‍ അല്ല മുന്നോട്ട് പോയത്. ഒട്ടും സുരക്ഷയില്ലായിരുന്നു. പല ട്രാഫിക് സിഗ്നലുകളിലും ഈ വാഹനം നിര്‍ത്തേണ്ടി വന്നു. ഇത് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം സുരക്ഷയൊരുക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. അതേസമയം നാളെയും തൃണമൂലിന്റെ ഗുണ്ടകള്‍ വലിയ പ്രതിഷേധത്തിനും അക്രമങ്ങള്‍ക്കും പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ബിജെപിയുടെ നേതാക്കള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മതിയായ സുരക്ഷ നല്‍കണമെന്ന് ബംഗാള്‍ ആഭ്യന്തര സെക്രട്ടറിയോടും എസ്പിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അമിത് ഷാ തന്നെ ഇവരോട് നിര്‍ദേശിക്കണമെന്നും ഘോഷ് ആവശ്യപ്പെട്ടു.


Click it and Unblock the Notifications