കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂനിയര്‍ എന്‍ടിആര്‍, രാജമൗലി, മിതാലി.. ലക്ഷ്യം പാന്‍ ഇന്ത്യ ഇമേജ്; തെലങ്കാനയില്‍ ബിജെപിയുടെ പദ്ധതി ഇങ്ങനെ

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി സെലിബ്രിറ്റികളെ ബി ജെ പി നേതാക്കള്‍ സമീപിക്കുന്നതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് മാസത്തില്‍ ജൂനിയര്‍ എന്‍ ടി ആറുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ തുടക്കം മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബി ജെ പിയുടെ നീക്കത്തെ ടി ആര്‍ എസ് ജാഗ്രതയോടെയാണ് നോക്കി കാണുന്നത്.

ഹൈദരാബാദില്‍ നടന്ന ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്രയുടെ പ്രമോഷന്‍ പരിപാടി അവസാന നിമിഷം റദ്ദാക്കിയത് ബി ജെ പിയും ടി ആര്‍ എസും തമ്മിലുള്ള വര്‍ധിച്ച് വരുന്ന പോരുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റാമോജി ഫിലിം സിറ്റിയില്‍ നടക്കേണ്ടിയിരുന്ന പരിപാടി അമിത് ഷായെ കണ്ട ശേഷം ജൂനിയര്‍ എന്‍ടിആര്‍ പ്രൊമോട്ട് ചെയ്തിരുന്നു.

1

എന്നാല്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കും ക്രമസമാധാന പ്രശ്നത്തിനും ഇടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രീ-റിലീസ് ഇവന്റ് റദ്ദാക്കി. പകരം ഒരു ചെറിയ പ്രസ് മീറ്റ് നടത്തി. അതില്‍ ജൂനിയര്‍ എന്‍ടിആറും പ്രശസ്ത സംവിധായകന്‍ എസ്.എസ്. രാജമൗലിയും പങ്കെടുത്തു.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

2

രാജമൗലിയുടെ പിതാവും പ്രശസ്ത തെലുങ്ക് തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദ് രാജ്യസഭാംഗമാണ്. തെലങ്കാനയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി താല്‍പ്പര്യപ്പെടുന്ന ചിത്രമായ റസാക്കര്‍ ഫയല്‍സിന്റെ കഥ എഴുതാന്‍ പ്രസാദിനെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

3

രാജ്യസഭയിലേക്ക് ബി ജെ പി നോമിനേറ്റ് ചെയ്തവരില്‍ ഒരാളായിരുന്നു വിജയേന്ദ്ര പ്രസാദ്. അതിനിടെ ആഗസ്റ്റില്‍ കമ്മ സമുദായത്തില്‍ നിന്നുള്ള മാധ്യമ മുതലാളി രാമോജി റാവുവിനെ അമിത് ഷാ കണ്ടിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) തലവന്‍ ചന്ദ്രബാബു നായിഡുവിന്റെ അടുത്തയാളാണ് റാവു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ ഹൈദരാബാദില്‍ വെച്ച് നടന്‍ നിഥിനെയും മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനെയും കണ്ടിരുന്നു.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

4

സെലിബ്രിറ്റികളെയോ പ്രശസ്തരായ ആളുകളെയോ കാണുന്നത് ബി ജെ പി നേതാക്കള്‍ക്ക് മുന്‍പും പതിവുള്ള കാര്യമാണ്. നല്ല അംഗീകാരമുള്ള ആളുകളെ ഞങ്ങള്‍ കണ്ടുമുട്ടുന്നു. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും, ബി ജെ പിയുടെ തെലങ്കാന വക്താവ് കിഷോര്‍ പോറെഡ്ഡി ദി പ്രിന്റിനോട് പറഞ്ഞു. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി സ്ഥാപകനുമായ എന്‍ ടി രാമറാവുവിന്റെ ചെറുമകനായ ജൂനിയര്‍ എന്‍ടിആര്‍ പലപ്പോഴും ടിഡിപിയെ പിന്തുണക്കുകയും മുന്‍കാലങ്ങളില്‍ അതിനായി പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

5

സമീപകാലത്ത്, ടോളിവുഡ് അഭിനേതാക്കളുമായി ബിജെപി നടത്തിയ കൂടിക്കാഴ്ചകള്‍ ടിആര്‍എസ് സര്‍ക്കാരിനെ അലോസരപ്പെടുത്തിയിരുന്നു. അതേസമയം ബ്രഹ്മാസ്ത്രയുടെ പ്രൊമോഷന്‍ റദ്ദാക്കിയതിന് പിന്നില്‍ രാഷ്ട്രീയമില്ല എന്നാണ് ടി ആര്‍ എസ് പറയുന്നത്. അവര്‍ ആരെയാണ് കണ്ടുമുട്ടുന്നത് എന്നോ അവര്‍ എന്താണ് ചെയ്യുന്നതെന്നോ ഞങ്ങളെ ബാധിക്കുന്നില്ല എന്നാണ് ടി ആര്‍ എസ് നേതാക്കള്‍ പറയുന്നത്.

6

രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിനും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലെ ശ്രദ്ധേയമായ പ്രകടനത്തിനും ശേഷമാണ് ബിജെപി തെലങ്കാനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. 2023 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിആര്‍എസിനെതിരെ കടുത്ത പ്രതിപക്ഷമായി ഉയര്‍ന്ന് വരാന്‍ ബിജെപി ശ്രമിക്കുന്നു.

7

നിസാമാബാദ് ജില്ലയില്‍ നിന്നുള്ള ചലച്ചിത്ര താരം നിഥിനുമായി നദ്ദ നടത്തിയ കൂടിക്കാഴ്ച സംസ്ഥാനത്ത് സ്വാധീനം നേടാന്‍ ശ്രമിക്കുന്ന ബിജെപിയെക്കുറിച്ചും ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിഥിനും മിതാലിയും മോദി വീണ്ടും വിജയിക്കുന്നതിന് അനുകൂലമായിരുന്നു. സംസ്ഥാനത്ത് എന്തെങ്കിലും 'സാമൂഹിക പ്രവര്‍ത്തനം' ഉണ്ടെങ്കില്‍ അതിന്റെ ഭാഗമാകാന്‍ താന്‍ തയ്യാറാണെന്ന് നിതിന്‍ നദ്ദയോട് പറഞ്ഞു എന്നാണ് പേര് വെളിപ്പെടുത്താത്ത ബി ജെ പി നേതാവ് ദി പ്രിന്റിനോട് പറഞ്ഞത്.

8

ഈ ആളുകള്‍ പോസിറ്റീവ് ആയിരിക്കുമ്പോള്‍, അവരുടെ ആരാധകരും ഞങ്ങളോടൊപ്പം ചേരും. വോട്ട് ഷെയര്‍ നേടുന്നത് പോലെയല്ല. ഒരു ധാരണ സൃഷ്ടിക്കുന്നതും പ്രധാനമാണ്. ഇത് പാര്‍ട്ടിക്ക് ഉത്തേജനം നല്‍കും. ഇത് സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല. നിഥിന്റെ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് ടിവിയില്‍ കാണാറുണ്ട്. സോഷ്യല്‍ മീഡിയയിലും ധാരാളം കാഴ്ചക്കാരുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

9

ബിസിനസ് വ്യവസായം, സിനിമ, കായികം, കല, സംസ്‌കാരം എന്നിവയില്‍ നിന്നുള്ള പ്രശസ്തരായ വ്യക്തികളുമായി നിരവധി മീറ്റിംഗുകള്‍ ബി ജെ പി പദ്ധതിയിട്ടുണ്ട്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ബാഹുബലി' താരം പ്രഭാസിനെ ഡല്‍ഹിയില്‍ വെച്ച് കാണുകയും സിനിമയുടെ വിജയത്തിന് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

English summary
Jr. NTR, Rajamouli, Mithali Raj.. here is how bjp plans to make space in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X