ജസ്റ്റിസ് ബിആർ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്: രാഹുല്‍ ഗാന്ധിയെ 'രക്ഷിച്ച' ന്യായാധിപന്‍
ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. മെയ് 14-നായിരിക്കും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ജസ്റ്റിസ് ഖന്ന തന്നെ ജസ്റ്റിസ് ഗവായിയെ പിൻഗാമിയായി ശുപാർശ ചെയ്തുവെന്നാണ് മണികൺട്രോൾ ഉള്‍പ്പെടേയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആരാണ് ബിആർ ഗവായ്
ദളിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായി എന്ന ബിആർ ഗവായി. മലയാളിയായ ജസ്റ്റിസ് കെജി ബാലകൃഷ്ണനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോകസഭാഗത്വം നഷ്ടപ്പെടുന്നതിന് വരെ കാരണമായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തതുൾപ്പെടെ നിരവധി ശ്രദ്ധേയമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

പിതാവ്, രാഷ്ട്രീയ ബന്ധം
1960 നവംബർ 24 ന് ജനിച്ച ജസ്റ്റിസ് ബിആർ ഗവായ് കോൺഗ്രസ് പാർട്ടിയുമായി രാഷ്ട്രീയ ബന്ധമുള്ള ഒരു കുടുംബത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് രാമകൃഷ്ണ സൂര്യഭാൻ ഗവായ് (ആർഎസ് ഗവായ്) മഹാരാഷ്ട്രയിലെ പ്രമുഖ ദളിത് നേതാവ് അംബേദ്കറൈറ്റ് സംഘടനയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ (ആർ പി ഐ) സ്ഥാപകനുമായിരുന്നു. 1964 മുതൽ 1998 വരെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമായിരുന്നു അദ്ദേഹം.
1998 ൽ അമരാവതി നിയോജകമണ്ഡലത്തിൽ നിന്ന് ആർ പി ഐയുടെ സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ അധികാരത്തിലിരുന്ന 2006 നും 2011 നും ഇടയിൽ ബീഹാർ, സിക്കിം, കേരളം എന്നിവയുടെ ഗവർണറായും ആർ എസ് ഗവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1985-ൽ തുടക്കം
1985-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് ഗവായ്, 2003 നവംബർ 14-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഗവൺമെന്റ് പ്ലീഡറായും പിന്നീട് ഗവൺമെന്റ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതിയിലേക്ക് എത്തുന്നതിന് മുമ്പ് 16 വർഷം ബോംബെ ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 2019-ൽ തന്നെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകുന്ന എസ്‌സി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തിരുന്നു.
കാലാവധി, സുപ്രധാന വിധികള്‍
2025 മെയ് 14 മുതൽ നവംബർ 24 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവതി. 2019 മെയ് 24 ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ നിലവിൽ കേൾക്കുന്ന ഭരണഘടനാ ബെഞ്ചിലും അദ്ദേഹം അംഗമാണ്.
2023 ജനുവരി 2-ന്, കേന്ദ്രത്തിന്റെ 2016-ലെ നോട്ട് അസാധുവാക്കൽ പദ്ധതിയെ ശരിവച്ചെ ബെഞ്ചിലെ അംഗം കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് എസ് അബ്ദുൾ നസീർ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവർക്കും വേണ്ടി 258 പേജുള്ള ഭൂരിപക്ഷ അഭിപ്രായം എഴുതിയതും അദ്ദേഹമായിരുന്നു. നടപടിക്ക് മുമ്പ് കുറഞ്ഞത് ആറ് മാസമെങ്കിലും ആർബിഐയും കേന്ദ്ര സർക്കാരും പരസ്പരം കൂടിയാലോചന നടത്തിയിരുന്നുവെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ഏതൊരു മൂല്യമുള്ള കറൻസിയും അസാധുവായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും അന്ന് കോടതി വ്യക്തമാക്കി.
2022 നവംബർ 11-ന് രാജീവ് ഗാന്ധി വധക്കേസിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആറ് കുറ്റവാളികളെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടതും ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്. വണ്ണിയാർ വിഭാഗത്തിന് വിദ്യാഭ്യാസത്തിലും ജോലിയിലും തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ സംവരണം "ഭരണഘടനാ വിരുദ്ധം" എന്ന് വിധിച്ച 2022 മാർച്ച് 31 ലെ സുപ്രീം കോടതി ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications