കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത ജഡ്ജിയുടെ എല്ലാ നടപടിയും സുപ്രീംകോടതി റദ്ദാക്കി

  • By Athul
Google Oneindia Malayalam News

ദില്ലി: സ്വന്തം സ്ഥലം മാറ്റ ഉത്തരവ് സ്‌റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ എല്ലാ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. കര്‍ണനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ഫെബ്രുവരി 12 മുതലുള്ള ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയ കര്‍ണന്റെ നടപടിയും ഇതില്‍ ഉള്‍പ്പെടും.

നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് കര്‍ണന്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ രജിസ്ട്രാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് കര്‍ണനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

justice-karnan

ഇതേതുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് കര്‍ണന്‍ തന്നെ സ്റ്റേ ചെയ്യുകയായിരുന്നു. കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരണം എഴുതി നല്‍കാനും ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു.

കര്‍ണന്റെ സ്ഥലംമാറ്റ ഉത്തരവ് കര്‍ണന്റെ ബെഞ്ച് തന്നെ സ്വമേധയാ പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണന്റെ ബെഞ്ചിലേക്ക് കേസുകള്‍ നല്‍കരുതെന്നും സ്വമേധയാ കേസെടുക്കാനുള്ള ജസ്റ്റിസ് കര്‍ണന്റെ അധികാരം തടഞ്ഞുകൊണ്ടും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

English summary
IN A FIRST, the Supreme Court has restrained a sitting High Court judge from issuing any judicial order — suo motu or otherwise — and imposed a blanket stay on all directions issued by him after February 12 when the Collegium moved to transfer him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X