കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ. രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ

  • By Anamika Nath
Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിഞ്ജ ചെയ്ത ചുമതലയേറ്റു. ചരിത്രം കുറിച്ച വിധികളുടെ അവസാന ആഴ്ചയും പൂര്‍ത്തിയാക്കി ദീപക് മിശ്ര പടിയിറങ്ങിയതോടെയാണ് പരമോന്നത പദവിയിലേക്ക് രഞ്ജന്‍ ഗൊഗോയ് എത്തുന്നത്. രാഷ്ട്രപതി ഭവനില്‍ രാം നാഥ് കോവിന്ദിന് മുന്നിലാണ് ചീഫ് ജസ്റ്റിസ് സത്യപ്രതിഞ്ജ ചെയ്തത്. സുപ്രീം കോടതിയിലെ 46ാമത് ചീഫ് ജസ്റ്റിസ് ആണ് രഞ്ജന്‍ ഗൊഗോയ്.

''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല

അസം സ്വദേശിയായ ഗൊഗോയ് വടക്ക്-കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. 2019 നവംബര്‍ 17 വരെയുള്ള പതിമൂന്ന് മാസങ്ങളാണ് രഞ്ജന്‍ ഗൊഗോയുടെ കാലാവധി. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി കൂടിയായ ഗോഗോയിയെ ദീപക് മിശ്ര തന്നെയാണ് തന്റെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്. ഇത് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു.

rg

കേസുകള്‍ വീതം വെയ്ക്കുന്നതില്‍ അനീതിയുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച നാല് ജഡ്ജിമാരില്‍ ഒരാള്‍ കൂടിയാണ് രഞ്ജന്‍ ഗൊഗോയ്. 2001ല്‍ ഗുവാഹട്ടി ഹൈക്കോടതിയിലാണ് നിയമഞ്ജനായിട്ടുള്ള രഞ്ജന്‍ ഗൊഗോയിയുടെ ജീവിതത്തിന്റെ തുടക്കം. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കണ്ണ് തുറക്കുമ്പോൾ അവൻ ജാനിയെ ചോദിക്കും.. അപ്പോൾ എന്ത് പറയും! മകളുടെ വേർപാടറിയാതെ ബാലഭാസ്കർകണ്ണ് തുറക്കുമ്പോൾ അവൻ ജാനിയെ ചോദിക്കും.. അപ്പോൾ എന്ത് പറയും! മകളുടെ വേർപാടറിയാതെ ബാലഭാസ്കർ

2012ണ് ജസ്റ്റിസ് ഗൊഗോയ് സുപ്രീം കോടതിയില്‍ എത്തുന്നത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ അതിവേഗം വിധി വരുന്നതിന് പ്രത്യേക കോടതികള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക കേസുകളുടെ ഭാഗമായിരുന്നു രഞ്ജന്‍ ഗൊഗോയ്. നിലവില്‍ അസ്സാമിലെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് കേസ് രഞ്ജന്‍ ഗൊഗോയിയുടെ പരിഗണനയിലാണ്. ഈ മാസം അവസാനം വിധി പ്രതീക്ഷിക്കുന്ന അയോധ്യ കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്റെ തലവനും പുതിയ ചീഫ് ജസ്റ്റിസ് ആണ്.

English summary
Justice Ranjan Gogoi sworn in as the new Chief Justice of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X