• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ഒറ്റ രാത്രി കൊണ്ട് സ്ഥലം മാറ്റം, ഇന്ന് നിയമന അനുമതിയില്ല, ജസ്റ്റിസ് മുരളീധറിനെ തഴഞ്ഞ് കേന്ദ്രം

Google Oneindia Malayalam News

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ച ജസ്റ്റിസ് എസ് മുരളീധറിന് അനുമതി നൽകാതെ കേന്ദ്രസർക്കാർ. സെപ്റ്റംബര്‍ 28ന് കൊളീജിയം നല്‍കിയ പട്ടികയിലെ മറ്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സ്ഥലമാറ്റം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും മുരളീധരന്റെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

2020 ഫെബ്രുവരിയില്‍ നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ഉത്തരവിട്ട ജഡ്ജിയാണ് മുരളീധർ. അന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്. മുരളീധര്‍ കേസിൽ നടത്തിയ നിരക്ഷണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ബിജെപിയിലെ പ്രമുഖ നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അന്ന് ജസ്റ്റിസ് മുരളീധർ ഉത്തരവിട്ടത്. 1984 പോലെ ഒരു സംഭവം ഇനി രാജ്യത്ത് നടക്കാൻ അനുവധിക്കില്ലന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുന്നറിയിപ്പുകളില്ലതെ ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയിരുന്നു. പഞ്ചാബ്-ഹരിയാന കോടതിയില്‍ നിന്നും ഒഡീഷ ഹൈക്കോടതിയിലേക്കായിരുന്നു സ്ഥലം മാറ്റം.

ഗാംഗുലിയോട് ബിജെപിക്ക് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂൽ, അടിസ്ഥാന രഹിതമെന്ന് ബിജെപിഗാംഗുലിയോട് ബിജെപിക്ക് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂൽ, അടിസ്ഥാന രഹിതമെന്ന് ബിജെപി

നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തുകയും, ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകർ പണിമുടക്കുകയും ചെയ്തിരുന്നു. സംഭവത്തെ ശക്തമായി അപലിക്കുന്നുവെന്നും ഇത്തരം സംഭവങ്ങൾ നിയമ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത്തരം നടപടികൾ കാരണമാകുമെന്നും ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ സ്ഥലം മാറ്റം സാധാരണ നടപടി മാത്രമാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി. 2020 ഫെബ്രുവരി 12ന് തന്നെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചിരുന്നതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ ഇരകൾക്കും നര്‍മദ കുടിയൊഴിപ്പിക്കലിലെയും ഇരകള്‍ക്ക് വേണ്ടിയും വാദിച്ച അഭിഭാഷകനായാണ് ജസ്റ്റിസ് മുരളീധർ അഭിഭാഷക ജോലി ആരംഭിച്ചതും, ശ്രദ്ധ നേടുന്നതും.

1984-ലെ സിഖ് വിരുദ്ധ കലാപത്തിന് കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷയും 1987-ൽ 42 മുസ്ലീം യുവാക്കളെ പിടികൂടി കൊലപ്പെടുത്തിയ ഹാഷിംപുര കൂട്ടക്കൊലയ്ക്ക് പോലീസുകാരെ ശിക്ഷിച്ചതും ജസ്റ്റിസ് മുരളീധറിന്റെ സുപ്രധാന വിധികളാണ്. 2009ൽ വിധി പറഞ്ഞ കേസിൽ സ്വവര്‍ഗ അനുരാഗത്തെ കുറ്റകരമല്ലാതാക്കിയ ഹൈക്കോടതി ബെഞ്ചിലും മുരളീധര്‍ അംഗമായിരുന്നു.

ഫ്രിഡ്ജിൽ രൂക്ഷ ഗന്ധമുണ്ടോ ? വൃത്തിയായി സൂക്ഷിക്കാൻ വഴികൾ ഏറെയുണ്ട്... അറിയാം വിശദമായി

English summary
Justice S Muralidhar recommended for the Chief Justice of Madras High Court has not been cleared by Central government yet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X