കോൺഗ്രസിന്റെ അമരത്ത് നിന്ന് മോദി മന്ത്രിസഭയിലേക്ക്; സിന്ധ്യയും നാരായൻ റാണെയും ഇനി കേന്ദ്രമന്ത്രിമാർ
ചുവട് മാറ്റമെന്ന തങ്ങളുടെ തീരുമാനം ശരിയെന്ന് തെളിയിക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയും മഹാരാഷ്ട്രയിൽ നിന്നുള്ള നാരായൺ റാണേയും
ദേശീയ തലത്തിലടക്കം വലിയ പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനേറ്റ പ്രഹരംകൂടിയാണ് രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന. കോൺഗ്രസ് വിട്ട് ബിജെപി ക്യാംപിലെത്തിയ രണ്ട് പ്രധാന നേതാക്കൾ ചുരുങ്ങിയ സമയംകൊണ്ട് തന്നെ കേന്ദ്രമന്ത്രിസഭയുടെയും ഭാഗമായിരിക്കുകയാണ്. ചുവട് മാറ്റമെന്ന തങ്ങളുടെ തീരുമാനം ശരിയെന്ന് തെളിയിക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയും മഹാരാഷ്ട്രയിൽ നിന്നുള്ള നാരായൺ റാണേയും.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

കോൺഗ്രസിൽ നിർണായക സ്ഥാനമുണ്ടായിരുന്ന ഇരുവരും ഉത്തരവാദിത്വപ്പെട്ട ചുമതലകളും വഹിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് ശക്തമായിരുന്ന ഘട്ടത്തിൽ ഈ രണ്ട് വലിയ മീനുകളും ഇക്കരെയെത്തി. വരവ് വെറുതെയായില്ല. മുൻധാരണപ്രകാരമടക്കം ഇരുവർക്കും ബിജെപിയിൽ സുപ്രധാന സ്ഥാനങ്ങൾ തന്നെ ലഭിച്ചു.

കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് രാഹുൽ അവതരിപ്പിച്ച രണ്ടാം നിര നേതാക്കളിൽ പ്രധാനിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. സംഘടന ചുമതലകൾ വഹിക്കുമ്പോൾ തന്നെ ജനപ്രതിനിധിയായും തിളങ്ങിയ സിന്ധ്യ 2019ലാണ് ബിജെപിയിലെത്തുന്നത്. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായും യുപിഎ മന്ത്രി സഭയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വിഷയങ്ങളെത്തുടർന്നാണ് സിന്ധ്യ പാർട്ടി വിടുന്നത്. ബിജെപിയും നിർണായക ശക്തിയായി നിലകൊള്ളുന്ന മധ്യപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു സിന്ധ്യ. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കമൽനാഥിനെയാണ് ഹൈക്കമാൻഡ് നിശ്ചയിച്ചത്. ഇതിന് പിന്നാലെ സിന്ധ്യയുടെ നീക്കങ്ങളെ കമൽനാഥ് അടിച്ചമർത്തുകയും ചെയ്തതോടെ സിന്ധ്യ അസ്വസ്ഥനായി തുടങ്ങി.

പിസിസി അധ്യക്ഷ സ്ഥാനം തനിക്ക് വേണമെന്ന സിന്ധ്യ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കമല്‍നാഥ് വഴങ്ങിയില്ല. സിന്ധ്യയുടെ നീക്കങ്ങള്‍ക്ക് മുന്‍മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ് വിഭാഗവും തടസ്സം സൃഷ്ടിച്ചിച്ചു. രാജ്യസഭാ സീറ്റ് വിഷയത്തിലും ഈ തര്‍ക്കം തുടര്‍ന്നു. ഇതോടെ നരേന്ദ്ര മോദിയേയും അമിത് ഷായേയും കണ്ട സിന്ധ്യ ബിജെപിയില്‍ ചേരാന്‍ സമ്മതും മൂളി. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ് നിയമസഭയിലേ 25 ലേറെ കോണ്‍ഗ്രസ് അംഗങ്ങളും രാജിവെച്ചു.

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി തന്നെ കോൺഗ്രസിന് തിരിച്ചടിയായി. കൂട്ടരാജിയിൽ നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായ കമൽനാഥ് സർക്കാർ താഴെവീണു. ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. കേന്ദ്ര മന്ത്രിസഭാ പദവി വാഗ്ദാനം ചെയ്താണ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയില്‍ എത്തിച്ചതെന്ന സൂചനകള്‍ അന്ന് തന്നെയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ടെത്തിയ സിന്ധ്യയെ മധ്യപ്രദേശില്‍ നിന്ന് തന്നെ ബിജെപി രാജ്യസഭയില്‍ എത്തിക്കുകയും ചെയ്തു. ഇപ്പോൾ മന്ത്രിസഭയിലും ഇടം നൽകി.

ശിവസേനയിൽ നിന്ന് കോൺഗ്രസിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കുമെത്തിയ നേതാവാണ് നാരായൺ റാണെ. ശിവസേനയില്‍ ബാല്‍താക്കറെയുടെ വലംകയ്യായിരുന്ന അദ്ദേഹം എന്നാൽ ബാല്‍താക്കറെ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെയാണ് സേനവിട്ട് കോണ്‍ഗ്രസിലെത്തി. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനമടക്കമാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്.

എന്നാൽ കോൺഗ്രസിലെത്തിയ തന്നെ പാർട്ടിയിലെത്തിച്ചവർ തന്നെ കാലുവാരിയെന്നും പ്രധാനസ്ഥാനങ്ങള്‍ നല്‍കാതെ അവഗണിച്ചെന്നും ആരോപിച്ചാണ് നാല് വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്ക് വീണ്ടും ചുവട് മാറുന്നത്. മഹാരാഷ്ട്രയില്‍ ഏറെ സ്വാധീനമുള്ള മറാഠ വിഭാഗത്തില്‍ നിന്നുള്ള നേതാവായ നാരായണ്‍ റാണെയും രണ്ടാം മോദി മന്ത്രിസഭയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സുപ്രധാന വകുപ്പാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നും അറിയുന്നു. പുനഃസംഘടനയ്ക്ക് ശേഷം ആദ്യം സത്യപ്രതിജ്ഞ ചെയ്തതും അദ്ദേഹം തന്നെയായിരുന്നു.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications