കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: തെലങ്കാനയ്ക്ക് അപ്പുറമുള്ള ലോകം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പടയൊരുക്കം. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ അദ്ദേഹം ഒട്ടേറെ നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും മറ്റു ചില നേതാക്കളുമായി കെസിആര്‍ ചര്‍ച്ച നടത്തും.

ഈ വേളയില്‍ നടന്‍ വിജയിയുമായി കെസിആര്‍ ചര്‍ച്ച നടത്തിയത് എന്തിന് എന്ന ചോദ്യവും ഉയരുന്നുണ്ട്. കെസിആറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വിജയ് കണ്ടത്. തൊട്ടുപിന്നാലെയായിരുന്നു കെസിആറിന്റെ ഡല്‍ഹി യാത്ര. മറ്റു പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് ഈ മാസം അവസാനത്തിലാകും കെസിആര്‍ തെലങ്കാനയില്‍ തിരിച്ചെത്തുക...

വിജയ് ബാബുവിന് പൊലീസിന്റെ മുന്നറിയിപ്പ്; ഏത് രാജ്യത്ത് കടന്നാലും നാട്ടിലെത്തിക്കും, പുതിയ നീക്കംവിജയ് ബാബുവിന് പൊലീസിന്റെ മുന്നറിയിപ്പ്; ഏത് രാജ്യത്ത് കടന്നാലും നാട്ടിലെത്തിക്കും, പുതിയ നീക്കം

1

ജൂലൈയില്‍ നടക്കാന്‍ പോകുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ ഐക്യം സാധ്യമാക്കുകയാണ് കെസിആറിന്റെ ആദ്യ ലക്ഷ്യങ്ങളിലൊന്ന്. ഭരണപക്ഷത്തോ പ്രതിപക്ഷ ചേരിയിലോ നില്‍ക്കാത്ത പാര്‍ട്ടികളുടെ പിന്തുണ ബിജെപി തേടുന്നുണ്ട്. ഒഡീഷയിലെ നവീന്‍ പട്‌നായികിനെയും ആന്ധ്രയിലെ ജഗന്‍മോഹന്‍ റെഡ്ഡിയെയും കൂടെ നിര്‍ത്താന്‍ സാധിക്കുമെന്ന് ബിജെപി കരുതുന്നു. ഈ വേളയിലാണ് കെസിആറിന്റെ മറുതന്ത്രം.

വ്യാഴാഴ്ച നടന്‍ വിജയ് കെസിആറിനെ സന്ദര്‍ശിച്ചിരുന്നു. ഹൈദരാബാദിലെ റാവുവിന്റെ പ്രഗതി ഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ കൂടിക്കാഴ്ച എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് അറിയിച്ചത്. വിജയിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ച കെസിആര്‍ അല്‍പ്പ നേരം സ്വകാര്യ സംഭാഷണം നടത്തുകയും ചെയ്തു. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ്.

2

വിജയിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെസിആര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ടിആര്‍എസ് സര്‍ക്കാരിലെ മന്ത്രിമാരും എംപിമാരും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ന് അഖിലേഷ് യാദവിനെയും അരവിന്ദ് കെജ്രിവാളിനെയും കെസിആര്‍ കാണും. പ്രാദേശിക കക്ഷികളുടെ ഐക്യമാണ് ചര്‍ച്ചയാകുക എന്നാണ് വിവരം. ശേഷം ചണ്ഡീഗഡിലേക്ക് പോകും.

3

കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് കെസിആര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചണ്ഡീഗഡില്‍ നടക്കുന്ന ഈ പരിപാടിയില്‍ 600ഓളം കര്‍ഷകരുടെ കുടുംബങ്ങള്‍ പങ്കെടുക്കും. പഞ്ചാബ്, ഹരിനായ, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ കുടുംബങ്ങളാണ് ചണ്ഡീഗഡിലെത്തുക.

ചണ്ഡീഗഡില്‍ കെസിആര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍ എന്നിവരും പങ്കെടുത്തേക്കും. രണ്ടു പേരും എഎപിയുടെ മുഖ്യമന്ത്രിമാരാണ്. ചണ്ഡീഗഡിലെ പരിപാടിക്ക് ശേഷം കെസിആര്‍ നാല് സംസ്ഥാനങ്ങള്‍ കൂടി സന്ദര്‍ശിക്കും. ബംഗാളില്‍ ഇതില്‍പ്പെടുമെന്നതാണ് പ്രധാനം.

4

പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാകും കെസിആര്‍ തെലങ്കാനയില്‍ മെയ് 30ന് തിരിച്ചെത്തുക. തെലങ്കാനയില്‍ മാസങ്ങള്‍ പിന്നിട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും കെസിആര്‍ നീക്കം നടത്തുകയാണ്. ബിജെപിയെ താഴെയിറക്കണം എന്നണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ടിആര്‍എസിന് ഓഫീസ് തുറക്കും.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; നടിയുടെ ചിത്രങ്ങള്‍ വൈറല്‍

5

അടുത്ത ഡിസംബറില്‍ ഡല്‍ഹിയില്‍ ടിആര്‍എസ് ഓഫീസ് തുറക്കും. ഇപ്പോള്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് വരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതയുമായി കെസിആര്‍ കൈക്കോര്‍ക്കാനാണ് സാധ്യത. കൂടെ അഖിലേഷ് യാദവ് കൂടി ചേരുമ്പോള്‍ ബിജെപിക്ക് വെല്ലുവിളിയാകും. ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ കക്ഷികള്‍കൂടി ചേരുമോ എന്നാണ് ഇനി അറിയേണ്ടത്.

Recommended Video

cmsvideo
ദിലീപും കാവ്യയും ട്രെയിന്‍ഡ് ആണ് | Oneindia Malayalam

English summary
K Chandrashekar Rao in Delhi to Meet Top Opposition Leaders; Then He Start Four State Tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X