അതിഷി വേണ്ട, ദേശീയ പതാക ഉയർത്താൻ കൈലാഷ് ഗെഹ്‌ലോട്ട് മതി; പ്രഖ്യാപിച്ച് ഡൽഹി ലെഫ്. ഗവർണർ
ന്യൂഡൽഹി: ഭരണകക്ഷിയായ എഎപിയുമായുള്ള ഭിന്നതയിൽ കൂടുതൽ കടുത്ത നിലപാടുമായി ഡൽഹി ലെഫ്. ഗവർണർ വികെ സക്‌സേന. മുഖ്യമന്ത്രി കെജ്രിവാളിന്റെ ആവശ്യം തള്ളിക്കൊണ്ട് ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്താൻ ആഭ്യന്തരമന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിനെ ചുമതലപ്പെടുത്തിയാണ് വികെ സക്‌സേന പുതിയ പോർമുഖം തുറന്നത്. വ്യാഴാഴ്‌ച രാജ്യതലസ്ഥാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ കൈലാഷ് ഗെഹ്‌ലോട്ട് ദേശീയ പതാക ഉയർത്തുമെന്നാണ് അറിയിപ്പ്.
സാധാരണയായി മുഖ്യമന്ത്രിമാരാണ് ഇത്തരം ചടങ്ങുകളിൽ ദേശീയ പതാക ഉയർത്തേണ്ടത്. എന്നാൽ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ അഭാവത്തിലാണ് മന്ത്രിസഭയിലെ മറ്റൊരാൾക്ക് ചുമതല നൽകിയിരിക്കുന്നത്.

എന്നാൽ ഇതോടെ ഭരണകക്ഷിയായ എഎപിയും ലെഫ്. ഗവർണറും തമ്മിലുള്ള പോര് മുറുകുകയാണ്. നേരത്തെ അരവിന്ദ് കെജ്‌രിവാൾ തന്നെ തന്റെ അഭാവത്തിൽ വിദ്യാഭ്യാസ മന്ത്രി അതിഷിയെ ചടങ്ങിൽ ദേശീയ പതാക ഉയർത്താൻ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് ആഭ്യന്തരമന്ത്രിക്ക് ചുമതല നൽകിയിരിക്കുന്നത്.
കെജ്രിവാളിന്റെ ആവശ്യം സാധുത ഇല്ലാത്തതാണെന്ന് ഗവർണർ പറഞ്ഞിരുന്നു. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന മാർച്ച് പാസ്‌റ്റിന് ഉൾപ്പെടെ എല്ലാത്തിന്റെയും ഉത്തരവാദിത്തം പോലീസിന് ആയതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും ആഭ്യന്തര വകുപ്പിനെ ഏൽപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
'മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്താൻ ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്ലോട്ടിനെ നാമനിർദ്ദേശം ചെയ്യുകയാണ്" വികെ സക്‌സേനയുടെ ഓഫീസ് പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ഇത് എഎപിയും ഗവർണറും തമ്മിലുള്ള ഭിന്നത കൂടുതൽ ശക്തമാവാൻ കാരണമാവും എന്നാണ് വിലയിരുത്തൽ.
നേരത്തെ തന്റെ നിർദ്ദേശം അറിയിക്കാൻ കെജ്രിവാൾ ലെഫ്. ഗവർണർക്ക് കത്തെഴുതിയിരുന്നു എങ്കിലും അത്തരത്തിലുള്ള യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് ഗവർണറുടെ ഓഫീസ് അറിയിച്ചത്. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ജയിൽ അധികൃതർ തന്നെ രംഗത്ത് വന്നിരുന്നു. ഇത് അവകാശങ്ങളുടെ ദുരുപയോഗം ആയതിനാൽ കത്ത് ഗവർണർക്ക് കൈമാറിയില്ലെന്നാണ് അവർ അറിയിച്ചത്.
അതിഷിയെ തഴഞ്ഞത് എഎപിക്കും വികെ സക്സേനയ്ക്കും ഇടയിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാവുന്ന സാഹചര്യത്തിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ അൽപ്പത്തരം എന്നാണ് എഎപി ഇതിനെ വിശേഷിപ്പിച്ചത്. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തടയാനാണ് ലെഫ്. ഗവർണറുടെ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷിയും ആരോപിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications