കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്ദ്‌ല കൂട്ടപലായനം; മരിച്ചയാള്‍ തിരിച്ചെത്തി!!

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കന്ദ്‌ലയില്‍ നിന്ന് കൂട്ടപലായനം ചെയ്തവരില്‍ മരിച്ചെന്ന് അധികൃതര്‍ വിധിയെഴുതിയ ആള്‍ തിരിച്ചെത്തി. ഒരു വര്‍ഷം മുമ്പ് കന്ദ്‌ലയിലെ സംഘര്‍ഷത്തിനിടെ അമ്മ രാജ്‌റാണിയെയും കൂട്ടി ദില്ലിയിലേക്ക് പോയ യോഗേന്ദ്ര സേത്തിയാണ് തിരിച്ചെത്തിയത്.

സഹായങ്ങള്‍ക്ക് കാത്തുനിന്നില്ല.... വാര്‍ത്തകളുടെ സഹയാത്രികനേ, നിനക്ക് വിടസഹായങ്ങള്‍ക്ക് കാത്തുനിന്നില്ല.... വാര്‍ത്തകളുടെ സഹയാത്രികനേ, നിനക്ക് വിട

ദില്ലിയിലേക്ക് പോയ ഇയാളെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഷാംലി ഭരണകൂടം ഇയാള്‍ മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു. അതേസമയം യോഗേന്ദ്രയുടെ സഹോദരന്‍ കലാപത്തില്‍ മരിച്ചിരുന്നു. യോഗേന്ദ്രയെ കാണാതായതോടെ മരിച്ചത് ഇയാളാണെന്ന് സംശയിക്കുകയായിരുന്നു.

Lucknow Map

എന്നാല്‍ ഒരു അയല്‍വാസിയില്‍ നിന്നും രണ്ട് ദിവസം മുമ്പാണ് തന്റെ മരണ വിവരം യോഗേന്ദ്ര അറിഞ്ഞത്. ഉടനെ താന്‍ മരിച്ചിട്ടില്ലെന്ന് അധികൃതരെ അറിയിക്കാന്‍ നാട്ടിലെത്തി. കന്ദ്‌ലയില്‍ നിന്ന് കാണാതായ 63 പേരുടെ പട്ടിക ബിജെപി എംപി ഹുകും സിങ് ഈ മാസം 14ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരുന്നു.

ഭരണകൂടം നടത്തിയ അന്വേഷണത്തിന് ശേഷം പട്ടികയിലെ യോഗേന്ദ്ര സേത്തി അടക്കം നാല് പേര്‍ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെയും ഇത് പോലെ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

English summary
One of the four persons from the BJP’s Kandhla “exodus” list that the Shamli administration had declared as “dead” while submitting its probe report last week has turned out to be alive. Yogendra Sethi, upon learning about his “death” from a neighbour two days ago, “rushed to Kandhla on Sunday to prove that I am still alive.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X