കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ നേതാവിലേയ്ക്ക്, അഭിനയത്തിന് വിട!

Google Oneindia Malayalam News

ചെന്നൈ: ബാലതാരത്തില്‍ നിന്ന് തമിഴ്നാടിന്റെ ഹൃദയം കവർന്ന താരമാണ് ഉലകനായകൻ കമൽഹാസന്‍. തിരക്കഥയിലും കഥാപാത്രത്തിലും പുത്തന്‍ പരീക്ഷണങ്ങൾ നടത്തുന്ന കമൽ ഹാസൻ‍ നടന് പുറമേ സംവിധാകൻ, നിർമാതാവ് എന്നീ വേഷങ്ങളും യഥേഷ്ടം എടുത്തണിഞ്ഞിട്ടുണ്ട്. നടനിൽ നിന്ന് രാഷ്ട്രീയ നേതാവിലേയ്ക്കുള്ള പകര്‍ന്നാട്ടത്തിനാണ് രാജ്യം ബുധനാഴ്ച സാക്ഷിയായത്.

അ‍ഞ്ച് ദശാബ്ദത്തോളം നീണ്ട സിനിമാ ജീവിതത്തിനൊടുവിലാണ് 63കാരനായ കമൽ ഹാസന്റെ തമിഴ് രാഷ്ട്രീയത്തിലേയ്ക്കുള്ള രംഗ പ്രവേശം. തമിഴ്നാട്ട് അടക്കിവാണിരുന്ന തലൈവി പുരൈട്ചിയുടെ മരണവും തമിഴ് രാഷ്ട്രീയത്തിൽ നിന്ന് ഭാഗികമായി വിട്ടുനിൽ‍ക്കുന്ന ഡിഎംകെ സ്ഥാപകൻ എം കരുണാനിധിയുടേയും അഭാവത്തിലാണ് കമൽ ഹാസന്റെ രാഷ്ട്രീയ പ്രവേശമെന്നാണ് എടുത്തതു പറയേണ്ട കാര്യം. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ പോരുകളും അധികാര വടംവലികളും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെന്ന പോലെ കമൽഹാസനും വളക്കൂറുള്ള മണ്ണാണ് ഒരുക്കിയിട്ടുള്ളത്.

അങ്കത്തട്ട് മധുരൈ

അങ്കത്തട്ട് മധുരൈ


തമിഴ്നാട്ടിലെ പല പ്രമുഖരും രാഷ്ട്രീയ പ്രവേശത്തിനായി തിരഞ്ഞെടുത്ത മധുരൈയാണ് തമിഴ് രാഷ്ട്രീയത്തിൽ‍ അങ്കം കുറിക്കുന്നതിനായി കമൽഹാസനും തിരഞ്ഞെടുത്തിട്ടുള്ളത്. സിനിമാ രംഗത്തുനിന്ന് രാഷ്ട്രീയത്തിലേയ്ക്ക് കാൽവെയ്പ്പ് നടത്തുന്നതിനായി പ്രമുഖർ‍ തിരഞ്ഞെടുക്കാറുള്ളത് മധുരൈയെ തന്നെയാണ്. കരുണാനിധിയ്ക്ക് പുറമേ ജയലളിതയും മുൻ തമിഴ്നാട് മുഖ്യമന്ത്രി എംജി രാമചന്ദ്രനും കമൽഹാസന്റെ അതേ മാർഗ്ഗമാണ് രാഷ്ട്രീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത്.

കലത്തൂർ കണ്ണമ്മയിൽ അരങ്ങേറ്റം

കലത്തൂർ കണ്ണമ്മയിൽ അരങ്ങേറ്റം

1960ൽ‍ കലത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കമല്‍ ഹാസൻ അഭിനയത്തിൽ‍ ഹരിശ്രീ കുറിക്കുന്നത്. നിഷ്കളങ്കനായ അനാഥ ബാലന്റെ വേഷത്തിലായിരുന്നു കമൽ‍ ഹാസൻ എത്തിയത്. ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കമൽഹാസൻ 1981ൽ ഹിന്ദി സൂപ്പർ ഹിറ്റ് ചിത്രം ഏക് ദുജേ കേ ലി യെ എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു.

 റൊമാൻസും ആക്ഷനും

റൊമാൻസും ആക്ഷനും

തമിഴ് സിനിമയിൽ റൊമാൻ‍സും ആക്ഷനും ഒരുമിച്ചുള്ള ട്രെന്‍ഡ് കൊണ്ടുവന്ന യുവനടൻ പിൽക്കാലത്ത് തിരക്കഥയിലും കഥാപാത്രങ്ങളിലും പുത്തൻ പരീക്ഷണങ്ങള്‍ നടത്താനും ആരംഭിച്ചു. അഭിനയത്തില്‍ താരം പുലർത്തിയ മികവ് ശിവാജി ഗണേശനുമായുള്ള താരതമ്യത്തിലുമെത്തിച്ചു.

 അഭിനയത്തിൽ വെല്ലുവിളി!!

അഭിനയത്തിൽ വെല്ലുവിളി!!


2012-13 കാലഘട്ടമായിരുന്നു നടനെന്ന രീതിയിൽ‍ കമൽ ഹാസന് വെല്ലുവിളിയുയർത്തിയ കാലഘട്ടം. ഇന്ത്യയിലും അമേരിക്കയിലും ഒരേ സമയം റിലീസിനൊരുങ്ങിയ വിശ്വരൂപത്തിനെതിരെ ചില മുസ്ലിം ഗ്രൂപ്പുകളാണ് ഭീഷണിയുമായി രംഗത്തത്തുന്നത്. ചിത്രത്തിൽ‍ മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ചാണ് മുസ്ലിം സംഘടനകൾ‍ ചിത്രം റിലീസ് ചെയ്യുന്നതിരെ ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. ചിത്രത്തിലെ ചില സീനുകൾ നീക്കം ചെയ്ത് ചർച്ചകൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

English summary
From a child artist to a heart throb and later emerging as a veteran who experimented with scripts and characters, actor-director-producer Kamal Haasan today donned a new role when he took the political plunge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X