തെറ്റ് ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ് അതിനെ ന്യായികരിക്കുന്നത്; അണ്ണാഡിഎംകെയെ കടന്നാക്രമിച്ച കമൽഹാസൻ

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഭരണകർത്താക്കൾ നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കുവാൻ ജനങ്ങളോട് കമൽഹാസൻ. നമ്മളെ നയിക്കേണ്ടവർ തന്നെ കൊള്ള നടത്തുമ്പോൾ വിധിയെഴുതാനുള്ള അവകാശം നമുക്കുണ്ടെന്നു താരം  പറഞ്ഞു. അണ്ണാഡിഎംകെ നേതാവ് ശശികലയുടേയും ബന്ധുവീടുകളിലും നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

രണ്ടു മാസമായി ആണവ പരീക്ഷണങ്ങളില്ല, പരസ്യ പ്രസ്താവനകളില്ല, കിം ജോങ് ഉന്നിന്ന് എന്തുപറ്റി ...

തെറ്റു ചെയ്യുന്നത് കുറ്റകരമാണ്. എന്നാൽ കള്ളം പുറത്തായ ശേഷവും അത് തെളിയിക്കാതിരിക്കുന്നതും അതിനെ ന്യായികരിക്കാൻ ശ്രമിക്കുന്നതും കുറ്റകരം തന്നെയല്ലേ? കുറ്റവാളികള്‍ അധികാരം കയ്യാളരുത്. ജനങ്ങള്‍ വിധികര്‍ത്താക്കളായി മാറണം. ഉണര്‍ന്നെഴുന്നേല്‍ക്കണം. മുന്നേറണം. ഇങ്ങനെയായിരുന്നു കമലിന്റെ ട്വീറ്റ്.

കമൽഹാസന്റെ ഇടപെടൽ

കമൽഹാസന്റെ ഇടപെടൽ

പുതിയ പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനൊരുങ്ങുന്ന കമൽഹാസൻ തമിഴ്നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ സജീവമായി തന്നെ ഇടപെടുകയാണ്. വളരെ വൈകാതെ തന്നെ രാഷ്ട്രീയ ജീവിതം ആരംഭിക്കുമെന്നതിന്റെ തെളിവാണ് ഇതിനെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അതെ സമയം സർക്കാരിനെതിരെയുള്ള ആരോപണത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് തമിഴ്നാട് മന്ത്രി ജയകുമാർ രഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചാല്‍ താരത്തിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു

ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ശശികലയുടെ ബന്ധുവീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടന്നിരുന്നു. പരിശോധനയിൽ കണക്കില്‍പ്പെടാത്ത 1430 കോടി രൂപയുടെ വരുമാനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ജയ ടിവിയുടെ ഓഫീസിലും ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽ വന്‍ തുക വരുമാനമുള്ളതായി കണ്ടെത്തിയിരുന്നു. ശശികലയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വനിത കോളേജ് ഹോസ്റ്റലിൽ നിന്ന് വജ്രങ്ങളും സ്വിസ് വാച്ചുകളും വിലപിടിപ്പുള്ള മറ്റു സാധാനങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു.

അഞ്ചുദിവസമായി റെയ്ഡ്

അഞ്ചുദിവസമായി റെയ്ഡ്

നവംബർ ആദ്യവാരം തുടങ്ങിയ റെയ്ഡ് അഞ്ചു ദിവസം നീണ്ടു നിന്നിരുന്നു. തമിഴ്‌നാട്, പുതുച്ചേരി, ബെംഗളൂരു, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളിലായിരുന്നു പരിശോധന. ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരന്‍ എന്നിവരുടെ വീടുകളിലും ഇവരുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി ചാനലായ ജയ ടിവി, മുഖപത്രമായ നമത് എംജിആര്‍ എന്നിവയുടെ ഓഫിസുകളിലും ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിലും പരിശോധന നടത്തിയിരുന്നു

വേദനിലയത്തിൽ റെയ്ഡ്

വേദനിലയത്തിൽ റെയ്ഡ്

ആദായനികുതി വകുപ്പിന്റെ റെയ്ഡ് വെളളിയാഴ്ച രാത്രി വൈകിയായിരുന്നു വേദനിലയത്തിൽ റെയ്ഡ് ആരംഭിച്ചത്. പുലർച്ചെവരെ റെയ്ഡ് തുടർന്നിരുന്നു. വേദനിലയത്തിൽ നിന്ന് പെൻഡ്രൈവും ലാപ് ടോപ്പും പിടിച്ചെടുത്തിരുന്നു. വേദനിലയത്തിലെ മൂന്ന് മുറികളിൽ മാത്രമാണ് റെയ്ഡ് നടന്നത്. ഇതിൽ രണ്ടെണ്ണം ശശികലയുടേതും മറ്റൊന്ന് അമ്മയുടെ പോഴ്സണൽ സെക്രട്ടറി പൂങ്കണ്ട്രന്റെയുമാണ്.

റെയ്ഡിനു പിന്നിൽ കേന്ദ്രം

റെയ്ഡിനു പിന്നിൽ കേന്ദ്രം

കേന്ദ്ര സർക്കാർ തങ്ങളുടെ കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും തങ്ങളെ വേരോടെ പറിച്ചെറിയാൻ ശ്രമിക്കുന്നുണ്ട് എന്നാൽ ഇതു നടക്കില്ലെന്നും ടിടിവി കൂട്ടിച്ചേർത്തു. ജയലളിത ആശുപത്രിയിൽ കിടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും സന്ദർശിച്ചിരുന്നില്ലെന്നും ദിനകരൻ ആരോപിക്കുന്നുണ്ട്. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഞങ്ങളെ വേദനിപ്പിച്ചെന്ന് ജയ ടിവി മാനേജിങ് എഡിറ്ററും ശശികലയുടെ ബന്ധുവുമായ വിവേക് വിവേക് ജയരാമന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Veteran actor Kamal Haasan, who is prepping for a political career, has ripped into Tamil Nadu's ruling AIADMK over last week's income tax raids targeting jailed party leader VK Sasikala and her family members at properties including former Chief Minister J Jayalalithaa's Chennai home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്