ജാതിയുടെ പേരിൽ വിദ്വേഷം കുത്തിവെക്കുന്നെന്ന് കമൽ ഹാസൻ; കേരളത്തെ മാതൃകയാക്കാം...
ചെന്നൈ: ഹിന്ദു തീവ്രവാദം ഉണ്ടെന്ന് ഉലകനായകൻ കമൽ ഹാസൻ.ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്നായിരുന്നു കമലഹാസന്റെ പ്രസ്താവന. നേരിട്ട് പറയാതെ ഉണ്ടെന്ന് സമർത്തിക്കാനാണ് കമലഹാസൽ ശ്രിമച്ചത്. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ വാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ആന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലൂടെയാണ് മറുപടി നല്‍കിയത്. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തുതോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ഉലകനായകന്‍ പറയുന്നു.

രാജയ്ക്ക് പരോക്ഷ വിമർശനം
സിനിമതാരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി നേതാവ് എച്ച് രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ മാസികയിൽ എഴുതി.

ആയുധങ്ങൾകൊണ്ട് മറുപടി പറയുന്നു
മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് മറുപടി പറയുന്നത്. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആന്ദവികടന്‍ മാസിക
ആന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലൂടെയാണ് ബിജെപിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

കേരളം മാതൃക
ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തുതോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ഉലകനായകന്‍ പറയുന്നു.












Click it and Unblock the Notifications