കുഞ്ഞുങ്ങള്‍ മരിക്കുമ്പോൾ എല്ലാവരും വന്ദേമാതരം ആലപിക്കണമെന്നു പറയുന്നത് നാണക്കേടെന്ന് കനയ്യ!!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമാകുമ്പോൾ എല്ലാവരും വന്ദേമാതരം ആലപിക്കണമെന്ന് പറയുന്നത് ഇന്ത്യയെ ലോകത്തിന് മുൻപിൽ നാണം കെടുത്തുമെന്ന് കനയ്യ കുമാർ.വന്ദേമാതം ആലപിക്കാത്തതല്ല ഇവിടെത്തെ പ്രശ്നം കുഞ്ഞുങ്ങൾ മരണത്തോട് മല്ലടിക്കുമ്പോഴും കേന്ദ്രം കള്ള പ്രചരണങ്ങളിലൂടെ മുഖം രക്ഷിക്കുകയാണെന്ന് കനയ്യ ആരോപിച്ചു.എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ നില്‍ക്കണമെന്നില്ല!!! സുരക്ഷിതമായ രാജ്യത്തേക്ക് പോകാം!!! അന്‍സാരിയോട് ആര്‍എസ്എസ് നേതാവ്

രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരവും ഭാരത് മാതാ കീ ജയും ഏറ്റപാടണമെന്ന് മഹരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പട്ടീൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പിന്നീട് മന്ത്രിയുടെ പ്രസ്താവന വൻ വിവാദം സൃഷ്ടിച്ചിരുന്നു.

kanayya

തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം ആലാപനം നിർബന്ധമാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇതേ ആവശ്യവുമായി മറ്റൊരു ബിജെപി എംഎൽഎ കൂടി രംഗത്തെത്തിയിരൂന്നു. പൊതുപരിപാടികൾ തുടങ്ങുന്നതിനു മുൻപ് വന്ദേമാതരവും അവസാനിക്കുമ്പോൾ ജനഗണമന ആലപിക്കണമെന്നു നിർദേശിച്ചു കൊണ്ടുള്ള നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ബിജെപി നിയമസഭാ ചീഫ് വിപ്പ്  രാജ് പുരോഹിതൻ രംഗത്തെത്തിരുന്നു.

English summary
kanahaiya kumar on death of chirdren ata gorakhpur hospital
Please Wait while comments are loading...