Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍'നാടകത്തിന്' ക്ലൈമാക്സ്... കുമാരസ്വാമി സർക്കാർ വീണു, വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു

Jul 23, 2019, 10:23 pm IST

വിശ്വാസ വോട്ടെടുപ്പിന് ശേഷം കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും സ്പീക്കറെ കണ്ടപ്പോൾ
Jul 23, 2019, 10:22 pm IST

14 മാസത്തെ ഭരണത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് കുമാരസ്വാമിയുടെ ട്വീറ്റ്
Jul 23, 2019, 10:21 pm IST

കർണാടകയിലേത് പോലെ മധ്യപ്രദേശിലും സർക്കാർ വീണാൽ ബിജെപിയാകില്ല ഉത്തരവാദിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസിനുള്ളിൽ തന്നെ പ്രശ്നങ്ങളുണ്ട്. ഉത്തവാദിത്തം കോൺഗ്രസ് നേതാക്കൾക്ക് മാത്രമായിരിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ
Jul 23, 2019, 9:52 pm IST

അമിത് ഷായ്ക്കും, മോദിക്കും ജെപി നദ്ദയ്ക്കും നന്ദി അറിയിച്ച് യെദ്യൂരപ്പ, എല്ലാ ആരോപണങ്ങൾക്കും വികസനത്തിലൂടെ മറുപടി നൽകും. കർഷകരുടെ സർക്കാരായിരിക്കും ബിജെപിയുടേതെന്നും യെദ്യൂരപ്പ
Jul 23, 2019, 9:27 pm IST

ഗവർണർ കുമാരസ്വാമിയുടെ രാജി അംഗീകരിച്ചു
Jul 23, 2019, 8:54 pm IST

കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ഗവർണർക്ക് രാജി സമർപ്പിച്ചു. അടുത്ത സർക്കാർ അധികാരമേൽക്കുന്നതുവരെ പദവിയിൽ തുടരാൻ ഗവർണർ ആവശ്യപ്പെട്ടു
Jul 23, 2019, 8:53 pm IST

വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ബിഎസ്പി എംഎൽഎയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തെന്ന് മായാവതി
Jul 23, 2019, 8:51 pm IST

ബിജെപിയുടെ ഓപ്പറേഷൻ കമലയുടെ പിടിയിൽ വീണ് പാർട്ടി വിട്ടവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ
Jul 23, 2019, 8:49 pm IST

ബിജെപി നിയമസഭാ കക്ഷി യോഗം നാളെ ചേരും
Jul 23, 2019, 8:39 pm IST

കുമാരസ്വാമി രാജ് ഭവനിൽ എത്തി. കുമാരസ്വാമിക്കൊപ്പം മുഴുവൻ മന്ത്രിമാരും ഗവർണറെ കാണും
Jul 23, 2019, 8:37 pm IST

ബെംഗളൂരുവിൽ ബിജെപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
Jul 23, 2019, 8:36 pm IST

വിമത എംഎൽഎമാരുടെ രാജി ഇതുവരെ സ്പീക്കർ സ്വീകരിച്ചിട്ടില്ല. രാജി സ്വീകരിച്ചതിന് ശേഷം ബിജെപിയിൽ ചേരണമോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാം. നിലവിൽ 105 എംഎൽഎമാർ ബിജെപിക്കൊപ്പമുണ്ട്. സർക്കാർ രൂപികരിക്കുക തന്നെ ചെയ്യുമെന്ന് ബിജെപി എംഎൽഎ ജഗദീഷ് ഷെട്ടാർ.
Jul 23, 2019, 8:31 pm IST

വിമത എംഎൽഎമാർ നാളെ മുംബൈയിൽ നിന്നും ബെംഗളൂരുവിൽ എത്തും
Jul 23, 2019, 8:28 pm IST

കർണാടകയിൽ രാഷ്ട്രീയ മര്യാദകളും മൂല്യങ്ങളും ബിജെപിയുടെ കുതിരക്കച്ചവടത്തിന് മുമ്പിൽ പരാജയപ്പെട്ടെന്ന് കെസി വേണുഗോപാൽ
Jul 23, 2019, 8:08 pm IST

ജനാധിപത്യത്തിന്റെ വിജയമെന്ന് യെദ്യൂരപ്പ. കുമാരസ്വാമി സർക്കാരിന്റെ ഭരണത്തിൽ ജനം പൊറുതി മുട്ടിയിരിക്കുകയായിരുന്നു. ഇനി വികസനത്തിന്റെ ഒരു പുതു യുഗം ആരംഭിക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
Jul 23, 2019, 8:06 pm IST

ഇത് കർണാടകയിലെ ജനങ്ങളുടെ വിജയമെന്ന് ബിജെപി.
Jul 23, 2019, 8:05 pm IST

കർണാടക ഗവർണർ വാജുഭായ് വാലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കുമാരസ്വാമി അനുമതി ചോദിച്ചു
Jul 23, 2019, 8:01 pm IST

കർണാടകയിൽ സ്ഥിരതയുള്ള സർക്കാർ രൂപികരിക്കുമെന്ന് ബിജെപി. ഉത്തരവാദിത്തം നിറവേറ്റുമെന്ന് കർണാടകത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി മുരളീധർ റാവു
Jul 23, 2019, 7:58 pm IST

കുമാരസ്വാമി സർക്കാർ വീണതിന് പിന്നാലെ യെദ്യൂരപ്പയുടെ കാലിൽ വീണ് ബിജെപി എംഎൽഎ. സഭയിൽ ബിജെപിയുടെ വിജയാഘോഷം
Jul 23, 2019, 7:57 pm IST

സ്വതന്ത്ര എംഎൽഎമാർ നിയമസഭയിൽ നിന്നും വിട്ടുനിന്നു
Jul 23, 2019, 7:45 pm IST

കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു. കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടിൽ പരാജയപ്പെട്ടു. 105 അംഗങ്ങൾ വിശ്വാസ പ്രമേയത്തെ എതിർത്തു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം
Jul 23, 2019, 7:39 pm IST

ബിജെപി എംഎൽഎമാർ വിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ സഖ്യ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു
Jul 23, 2019, 7:38 pm IST

സഭയിലുള്ള ഭരണപക്ഷ എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബിഎസ്പി എംഎൽഎ സഭയിൽ എത്തിയില്ല
Jul 23, 2019, 7:35 pm IST

225 അംഗ സഭയിൽ കുമാരസ്വാമി സർക്കാരിന് 99 പേരുടെ പിന്തുണ
Jul 23, 2019, 7:34 pm IST

വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടാല്‍ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. ഗവർണറുടെ നിലപാടായിരിക്കും നിർണായകമാകും
Jul 23, 2019, 7:32 pm IST

ശബ്ദ വോട്ട് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും യെദ്യൂരപ്പ ഡിവിഷൻ വോട്ട് ആവശ്യപ്പെടുകയായിരുന്നു
Jul 23, 2019, 7:31 pm IST

225 അംഗ സഭയിൽ സർക്കാരിനെ നിലനിർത്താൻ 113 എംഎൽഎമാരുടെ പിന്തുണയാണ് കുമാരസ്വാമി സർക്കാരിന് വേണ്ടത്.
Jul 23, 2019, 7:30 pm IST

സർക്കാരിനെ അനുകൂലിക്കുന്ന എംഎൽഎമാരുടെ എണ്ണം എടുക്കുന്നു
Jul 23, 2019, 7:27 pm IST

നിയമസഭയുടെ എല്ലാ വാതിലുകളും അടയ്ക്കാൻ സ്പീക്കർ നിർദ്ദേശം നൽകി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ തുടങ്ങാൻ സ്പീക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി
Jul 23, 2019, 7:26 pm IST

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചു
READ MORE

കർണാടകയിലെ നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ ക്ലൈമാക്സ്. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ കുമാരസ്വാമി സർക്കാർ വീണു. 99 അംഗങ്ങൾ മാത്രമാണ് വിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. 105 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ എതിർത്തു. കുമാരസ്വാമി ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. ഗവർണറുടെ നിലപാടാകും ഇനി കർണാടകയുടെ ഭരണത്തിൽ നിർണായകമാവുക. കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കം.

 karnataka2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+