Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സ്വപ്‌നം പൂവണിയുന്നു... കോണ്‍ഗ്രസ് വെറും രണ്ട് സംസ്ഥാനങ്ങളില്‍; പ്രതിപക്ഷമില്ലാതെ ഇന്ത്യ

കര്‍ണാടക: മോദിയുടെ സ്വപ്‌നം പൂവണിയാന്‍ ഇനി ഇന്ത്യ മഹാരാജ്യത്ത് രണ്ട് സംസ്ഥാനങ്ങള്‍ കൂടി ബിജെപി ഭരണം പിടിച്ചാല്‍ മതി. പഞ്ചാബും മിസോറാമും കൂടി ബിജെപി സ്വന്തമാക്കിയാല്‍ പിന്നെ ഇന്ത്യാ മഹാരാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം പോലും അവശേഷിക്കില്ല.

സിദ്ധരാമയ്യയുടെ കരിസ്മയുടെ ബലത്തില്‍ കര്‍ണാടകത്തില്‍ അധികാരം നിലനിര്‍ത്താം എന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷികളാണ് ഇപ്പോള്‍ അസ്ഥാനത്തായത്. ഒരുകാലത്ത് രാജ്യമൊട്ടാകെ ഭരണം കൈയ്യാളിയിരുന്ന കോണ്‍ഗ്രസ്സിന്റെ പതനം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു എന്നതാണ് സത്യം.

2019 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പോരാട്ടമായിട്ടായിരുന്നു കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനെ വിലയിരുത്തിയിരുന്നത്. അങ്ങനെയെങ്കില്‍ അടുത്ത പൊതു തിരഞ്ഞെടുപ്പും ബിജെപിയുടെ സമ്പൂര്‍ണ ആധിപത്യത്തിന് ആയിരിക്കും സാക്ഷ്യം വഹിക്കുക എന്ന വ്യക്തമാക്കുന്നതാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം.

സിദ്ധു മാജിക്

സിദ്ധു മാജിക്

കര്‍ണാടകത്തില്‍ സിദ്ധരാമയ്യ ഇഫക്ട് പ്രതീക്ഷിച്ചായിരുന്നു കോണ്‍ഗ്രസ്സിന്റെ കരുനീക്കങ്ങള്‍ എല്ലാം തന്നെ. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് മികച്ച പ്രതിച്ഛായ സൃഷ്ടിക്കാന്‍ സിദ്ധരാമയ്യക്ക് സാധിച്ചിരുന്നതായിട്ടായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ആ വിലയിരുത്തലുകളെ എല്ലാം അപ്രസക്തമാക്കുന്നതാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ഫലം.

രാഹുല്‍ ബ്രിഗേഡ്

രാഹുല്‍ ബ്രിഗേഡ്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകത്തിലേത്. മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍ എത്തുകയും ചെയ്തു. പലയിടങ്ങളിലും ആളെ കൂട്ടാനും കൈയ്യടിവാങ്ങാനും രാഹുല്‍ ഗാന്ധിക്ക് സാധിക്കുകയും ചെയ്തു. പക്ഷേ, അതൊന്നും വോട്ടായി മാറിയില്ലെന്നതാണ് സത്യം.

വെറും രണ്ട് സംസ്ഥാനങ്ങള്‍

വെറും രണ്ട് സംസ്ഥാനങ്ങള്‍

അര നൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ വെറും രണ്ട് സംസ്ഥാനങ്ങളില്‍ ഒതുങ്ങുതയാണ്. പഞ്ചാബും, വളരെ ചെറിയ സംസ്ഥാനമായ മിസോറാമും മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഈ രണ്ട് സംസ്ഥാനങ്ങള്‍ കൂടി നഷ്ടമായാല്‍ പിന്നെ രാജ്യത്ത് കോണ്‍ഗ്രസിന് ഭരണം ഉള്ള ഒരു സംസ്ഥാനം പോലും ഉണ്ടാവില്ല.

അസ്ത്രപ്രജ്ഞം

അസ്ത്രപ്രജ്ഞം

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കോണ്‍ഗ്രസ്സിനെ അസ്ത്രപ്രജ്ഞം ആക്കുന്നതാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. അടുത്ത പൊതു തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഏത് തരത്തില്‍ നേരിടും എന്നത് തന്നെ ആയിരിക്കും ഇനി വരും നാളുകളില്‍ ഉയരാനുള്ള ചര്‍ച്ച. രാഹുല്‍ ഗാന്ധിയുടെ നേതൃത്വവും വിമര്‍ശന വിധേയം ആകും എന്ന് ഉറപ്പാണ്.

സിപിഎമ്മിനേക്കാള്‍ കഷ്ടം

സിപിഎമ്മിനേക്കാള്‍ കഷ്ടം

വെറും മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം പ്രാതിനിധ്യമുള്ള പാര്‍ട്ടി എന്നായിരുന്നു ഒരുകാലഘട്ടത്തില്‍ കോണ്‍ഗ്രസ്സുകാര്‍ സിപിഎമ്മിനെ പരിഹസിച്ചിരുന്നത്. സിപിഎം ഒരു കാലത്തും രാജ്യഭരണത്തില്‍ പങ്കാളികളും ആയിരുന്നില്ല. എന്നാല്‍ അരനൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പതനം സിപിഎമ്മിനേക്കാള്‍ കഷ്ടമാണെന്ന് പറയാതിരിക്കാന്‍ ആവില്ല.

കോണ്‍ഗ്രസ് മുക്തം

കോണ്‍ഗ്രസ് മുക്തം

കോണ്‍ഗ്രസ് മുക്ത ഭാരതം ആണ് തങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. ഈ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. എന്നാല്‍ വന്നുവന്നു ഇപ്പോള്‍, കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് നടക്കാത്ത ഒരു സ്വപ്‌നം അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്.

മിസോറാം തിരഞ്ഞെടുപ്പ്

മിസോറാം തിരഞ്ഞെടുപ്പ്

2013 ല്‍ ആയിരുന്നു മിസോറാമിലെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ്. മൃഗീയ ഭൂരിപക്ഷത്തോടെ ആണ് അന്ന് കോണ്‍ഗ്രസ് മിസോറാമില്ഡ അധികാരത്തില്‍ എത്തിയത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപിയുടെ അപ്രമാദിത്തമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ എന്താകും കോണ്‍ഗ്രസ്സിന്റെ സ്ഥിതി എന്ന് പറയാന്‍ ആവില്ല.

Recommended Video

cmsvideo
    Karnataka Elections : കർണാടകയിലും BJP തന്നെ | Oneindia Malayalam
    പഞ്ചാബില്‍ കുറച്ച് നാള്‍

    പഞ്ചാബില്‍ കുറച്ച് നാള്‍

    പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിടെയാണ് കഴിഞ്ഞത്. 2017 ല്‍. പഞ്ചാബിലും മിന്നുന്ന വിജയം സ്വന്തമാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നു. ബിജെപി അവിടെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഒരു പ്രതിസന്ധിയേ ആയിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയും എന്നതിനാല്‍ കോണ്‍ഗ്ര മുക്ത ഭാരതത്തിനും ഇനി കുറച്ച് നാള്‍ കൂടി ബിജെപി കാത്തിരിക്കേണ്ടി വരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+