Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിവെച്ച ബിജെപി എംഎൽഎ കോൺഗ്രസിലേക്ക്; മറ്റൊരു ജെഡിഎസ് എംഎൽഎയും കോൺഗ്രിൽ ചേരും

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയേയും ജെ ഡി എസിനേയും ഞെട്ടിച്ച് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി രാജിവെച്ച ബി ജെ പി എം എൽ എയും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുകയാണ്. വിജയനഗര ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ എൻ വൈ ബാലകൃഷ്ണയാണ് കോൺഗ്രസിൽ ചേരുക.

കഴിഞ്ഞ ദിവസമായിരുന്നു ഗോപാലകൃഷ്ണ ബി ജെ പിയിൽ നിന്നും രാജിവെച്ചത്. അടുത്തിടെയായി ഗോപാലകൃഷ്ണ കോൺഗ്രസ് നേതാക്കളുമായി ബന്ധം പുലർത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെ കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറുമായും പ്രതിപക്ഷ നേതാവ് സിദ്ധരമായ്യയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഗോപാലകൃഷ്ണ രാജിവെച്ചിരിക്കുന്നത്.

 siddaramaiah-

ചിത്രദുർഗ ജില്ലയിലെ മൊളകൽമുരു

മുൻ കോൺഗ്രസ് അംഗമായിരുന്ന ഗോപാലകൃഷ്ണ ചിത്രദുർഗ ജില്ലയിലെ മൊളകൽമുരു നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണ (1997, 1999, 2004, 2008) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2018ൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഗോപാലകൃഷ്ണ ബി ജെ പിയിൽ എത്തിയത്. തുടർന്ന് കുഡ്ലിഗി സീറ്റിൽ നിന്നും ഗോപാലകൃഷ്ണയെ ബി ജെ പി മത്സരിപ്പിച്ചു. ഗോപാലകൃഷ്ണുടെ മണ്ഡലത്തിൽ നിന്നും ബി ശ്രീരാമലുവിനായിരുന്നു പാർട്ടി മത്സരിപ്പിച്ചത്. 2018 ൽ ഇരു നേതാക്കളും വിജയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തവണ ഗോപാലകൃഷ്ണയുടെ പ്രായത്തെ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് ബി ജെ പി സീറ്റ് നിഷേധിക്കാനുള്ള സാധ്യത കൂടുതലാണെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരിന്നു. ഇതോടെയാണ് ഗോപാലകൃഷ്ണ പാർട്ട് വിട്ടത്. അതേസമയം പാർട്ടിയെ സംബന്ധിച്ച് ഗോപാലകൃഷ്ണയുടെ രാജി വലിയ ഷോക്കായിരുന്നുവെന്നാണ് ബി ജെപി വൃത്തങ്ങൾ പ്രതികരിച്ചത്.

 karnataka

ബി ജെ പി വൃത്തങ്ങൾ

'പാർട്ടിയിൽ മതിയായ സ്വാതന്ത്ര്യവും ഇടപെടാനുള്ള അധികാരവുമെല്ലാം ഗോപാലകൃഷ്ണയ്ക്ക് നൽകിയിരുന്നു. മാത്രമല്ല മണ്ഡലത്തിൽ ഗോപാലകൃഷ്ണ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും ബി ജെ പി നേതൃത്വം , പ്രത്യേകിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അംഗീകരിച്ചിട്ടുണ്ടെന്നും ബി ജെ പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതേസമയം പാർട്ടിയിലേക്ക് മടങ്ങിയെത്തിയ ഗോപാലകൃഷ്ണയ്ക്ക് കോൺഗ്രസ് ടിക്കറ്റ് നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ മൊളകൽമുരു മണ്ഡലത്തിൽ നിന്നാണോ ഗോപാലകൃഷ്ണയുടെ നിലവിലെ മണ്ഡലത്തിൽ നിന്നാണോ അദ്ദേഹത്തെ മത്സരിപ്പിക്കുകെയന്നത് വ്യക്തമല്ല.

വീട്ടിലും ഓഫീസിലും പണം കുമിഞ്ഞ് കൂടും: വാസ്തു പറയുന്നത് കേള്‍ക്കും

അതിനിടെ ഉടൻ തന്നെ മറ്റൊരു ജെ ഡി എസ് എം എൽ എയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. അർസികേരെ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ കെ എം ശിവലിംഗേ ഗൗഡേയാണ് കോൺഗ്രസിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം ജെ ഡി എസിൽ നിന്നും മറ്റൊരു എം എൽ എ രാജിവെച്ചിരുന്നു.ഗുബ്ബിയിൽ നിന്നുള്ള എം എൽ എയായ ശ്രീനിവാസയായിരുന്നു രാജിവെച്ചത്. അദ്ദേഹവും കോൺഗ്രസിൽ ചേർന്നിരുന്നു.

ഗൗഡയും കൂടി പാർട്ടി വിട്ടാൽ

ഗൗഡയും കൂടി പാർട്ടി വിട്ടാൽ ഒരാഴ്ചയ്ക്കിടെ പാർട്ടിയിൽ നിന്നും രാജിവെയ്ക്കുന്ന മൂന്നാമത്തെ ജെ ഡി എസ് എംഎൽഎയാരും എം ശിവലിംഗ. അതിനിടെ ജെ ഡി എസിൽ നിന്നും കഴിഞ്ഞ ദിവസം രാജിവെച്ച എടി രാമസ്വാമി ഇന്ന് ബി ജെ പിയിൽ ചേർന്നു. അർക്കൽഗുഡ് മണ്ഡലത്തിൽ നിന്ന് നാല് തവണ വിജയിച്ച രാമസ്വാമിക്ക് ഇത്തവണ ജെ ഡി എസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ രാജി. ആദ്യം രാമസ്വാമി കോൺഗ്രസിൽ ചേർന്നേക്കുമെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ടിക്കറ്റിൽ മത്സരിക്കുമെന്നുമായിരന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതെല്ലാം തള്ളിയാണ് ഇപ്പോൾ അദ്ദേഹം ബി ജെ പിയിൽ എത്തിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+