Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു; 'അപമാനിക്കപ്പെട്ടു... തിരിച്ചടി നല്‍കും', മത്സരിക്കുമെന്ന് ഷെട്ടാര്‍

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി ജെ പിയില്‍ നിന്ന് രാജിവെച്ച് ജഗദീഷ് ഷെട്ടാര്‍. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടാറിന്റെ രാജി ബി ജെ പിയെ പ്രതികൂലമായാ ബാധിക്കും എന്ന് ഉറപ്പാണ്. താന്‍ എം എല്‍ എ സ്ഥാനവും രാജി വെക്കുകയാണ് എന്ന് ജഗദീഷ് ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ താന്‍ ഉറപ്പായും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയഭാരത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കും. ഈ പാര്‍ട്ടി കെട്ടിപ്പടുത്തതും വളര്‍ത്തിയതും ഞാനാണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാനുള്ള സാഹചര്യം ചില പാര്‍ട്ടി നേതാക്കള്‍ തന്നെ സൃഷ്ടിച്ചതാണ് എന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. നിയമസഭാ അംഗത്വവും രാജിവെക്കുകയാണ്. സിര്‍സിയിലുള്ള സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരിയോട് അപ്പോയിന്റ്മെന്റ് തേടിയിട്ടുണ്ടെന്നും രാജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHETTAR

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ജഗദീഷ് ഷെട്ടാര്‍ ലിംഗായത്ത് സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ്. ബി ജെ പിക്ക് താന്‍ നല്‍കിയ സംഭാവനകളും നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാനങ്ങളും അനുസ്മരിച്ചുകൊണ്ടാണ് ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപനം നടത്തിയത്. ചില പാര്‍ട്ടി നേതാക്കള്‍ക്ക് ജഗദീഷ് ഷെട്ടറിനെ ഇതുവരെ മനസ്സിലാക്കിയിട്ടില്ല, അവര്‍ എന്നെ അപമാനിച്ചിരിക്കുകയാണ്, ഷെട്ടാര്‍ പറഞ്ഞു.

അവര്‍ അവഗണിച്ചതില്‍ താന്‍ അസ്വസ്ഥനാണ് എന്നും ഇനിയും മിണ്ടാതെ ഇരിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആറ് തവണ എം എല്‍ എയായ അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.

ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ബി ജെ പി ഇത്തവണ യുവാക്കള്‍ക്ക് വേണ്ടി വഴി മാറി കൊടുക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് സാധ്യമല്ല എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തനിക്ക് ടിക്കറ്റ് നിഷേധിച്ചാല്‍ വടക്കന്‍ കര്‍ണാടകയില്‍ 20 മുതല്‍ 25 വരെ നിയമസഭാ സീറ്റുകളെ ബാധിക്കുമെന്ന് ഷെട്ടാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പി സംസ്ഥാനത്ത് നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണ് ഇത്. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. മേയ് 10 ന് ആണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13 ന് കര്‍ണാടകയുടെ വിധി അറിയാം. നിലവില്‍ ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+