കര്‍ണാടക തിരഞ്ഞെടുപ്പ്: ഡികെ ടിപ്പു കുടുംബാംഗം, കോണ്‍ഗ്രസ് ജയിച്ചാല്‍ ഇവിടെ പിഎഫ്‌ഐ താഴ്‌വരയാകും; ഹിമന്ത
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനം പോപ്പുലര്‍ ഫ്രണ്ടിന്റെ താഴ്വരയായി മാറും എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കുടക് ജില്ലയില്‍ നടന്ന ബി ജെപി റാലിയ്ക്ക് ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ. ടിപ്പു സുല്‍ത്താന്റെ കുടുംബാംഗമാണ് കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നും അദ്ദേഹം ആരോപിച്ചു.
ടിപ്പു സുല്‍ത്താന്റെ അന്ത്യവുമായി ബന്ധപ്പെട്ടുള്ള പല പ്രചരണങ്ങളും ബി ജെ പി നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ ആയുധമാക്കുന്നുണ്ട്. ടിപ്പുവിനെ കൊന്നത് സംസ്ഥാനത്തെ പ്രമുഖ സമുദായമായ വൊക്കലിഗക്കാരില്‍ നിന്നുള്ള ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ് എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ സഹയാത്രികനായ അദ്ദണ്ഡ കരിയപ്പയുടെ 'ടിപ്പു നിജ കനസുഗളു' എന്ന നാടകത്തിലെ സാങ്കല്‍പിക കഥാപാത്രങ്ങളാണ് ഇവര്‍.

അക്കാലത്തെ ഹിന്ദു സമൂഹത്തെ ഭയപ്പെടുത്തുകയും ആയിരക്കണക്കിന് ആളുകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുകയും ചെയ്ത സ്വേച്ഛാധിപതിയാണ് ടിപ്പു എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. അസമിനെ മുഗളന്മാര്‍ ആക്രമിച്ചിരുന്നു എന്നും ഹിമന്ത ബിശ്വ ശര്‍മ്മ അവകാശപ്പെട്ടു. എന്നാല്‍ അത്തരം അധിനിവേശ ശ്രമങ്ങളെ അസം ചെറുത്തുനിന്നെന്നും സമാനമായി കര്‍ണാടകയിലെ ജനങ്ങള്‍ ടിപ്പുവിനേയും പരാജയപ്പെടുത്തുകയായിരുന്നു എന്നും ഹിമന്ത അവകാശപ്പെട്ടു.
ഇപ്പോള്‍ സിദ്ധരാമയ്യ പറയുന്നത് ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുമെന്നാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കണമെങ്കില്‍ പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോകൂ. ഇന്ത്യയില്‍ അത് ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ദി കേരള സ്റ്റോറി സിനിമ വിവാദത്തിലും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹിമന്ത ശര്‍മ്മ രംഗത്തെത്തി.
മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച കോണ്‍ഗ്രസ് എന്തിനാണ് 'ദി കേരള സ്റ്റോറി'യെ വിമര്‍ശിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന് എതിരെ ഹിന്ദു വിരുദ്ധ പാര്‍ട്ടി എന്ന പ്രചരണത്തൂന്നിയാണ് ബിജെപിയുടെ നീക്കം. നേരത്തെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലീം സംവരണം തിരിച്ചുവരുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മുസ്ലീം പ്രീണനമാണ് നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി
അതിനിടെ പോപ്പുലര്‍ ഫ്രണ്ടിനേയും ബജ്‌റംഗ്ദളിനേയും നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രകടനപത്രികയേയും ബി ജെ പി ചോദ്യം ചെയ്തിരുന്നു. ബജ്റംഗ് ദളിനെ ഇപ്പോള്‍ ഭീകരബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ പിഎഫ്ഐയോട് ഉപമിക്കുന്നത് കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാര്‍ട്ടിയായതിനാലാണ് എന്നാണ് ബി ജെ പിയുടെ ആരോപണം. പ്രധാനമനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ഏറ്റുപിടിച്ചിരുന്നു.
#WATCH | "DK Shivakumar is a family member of Tipu Sultan. If Congress will regain power, Karnataka will become a PFI valley," says Assam CM Himanta Biswa Sarma in Gonikoppa, Karnataka pic.twitter.com/tdJcXvHQrA
— ANI (@ANI) May 6, 2023












Click it and Unblock the Notifications