Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഖാര്‍ഗെയും? മറുപടി ഇങ്ങനെ

ബെംഗളൂരു: മതവും രാഷ്ട്രീയവും വേറിട്ട് നിര്‍ത്തണം എന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ന്യൂസ് 18 ന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജ്‌റംഗ് ബലിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ മണ്ഡലമായ കല്‍ബുര്‍ഗിയില്‍ 80 ഹനുമാന്‍ ക്ഷേത്രങ്ങള്‍ പണിതത് ജനങ്ങള്‍ ആഗ്രഹിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് മതവികാരം ഇളക്കി വിടാനാണ് ബിജെപി ശ്രമിക്കുന്നത്. ഗോവയില്‍ അവര്‍ ശ്രീരാമസേനയെ നിരോധിച്ചു, ആരും ഒന്നും പറഞ്ഞില്ലല്ലോ? പ്രധാനമന്ത്രി പോലും ഒന്നും പ്രതികരിച്ചില്ല. ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് അവര്‍ ഈ വിഷയം ഉന്നയിക്കുന്നത്. ഇവിടെ ഭൂരിഭാഗം ആളുകളും ഹിന്ദുക്കളാണ് എന്നും എല്ലാവരും വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നവരാണ് എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

Mallikarjun Kharge

എന്തിനാണ് രാഷ്ട്രീയം മതവുമായി കൂട്ടിക്കലര്‍ത്തുന്നത് എന്നും ഇത് രണ്ടും കലര്‍ത്തി സംസ്ഥാനത്തെ ധ്രുവീകരിക്കാനാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ പണിയുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം തനിക്കറിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്റെ നിയോജക മണ്ഡലത്തില്‍, എനിക്ക് റോഡുകള്‍ പണിയാന്‍ ആഗ്രഹമുണ്ടായിരുന്നു.

എന്നാല്‍ പലരും എന്നെ സമീപിച്ച് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനോ നിര്‍മ്മിക്കാനോ സഹായിക്കണം എന്ന് പറഞ്ഞു. അവരുടെ വിശ്വാസത്തെ മാനിക്കേണ്ടതിനാല്‍ ഞാന്‍ എന്റെ മണ്ഡലത്തില്‍ മാത്രം ഞാന്‍ 80 ഹനുമാന്‍ ക്ഷേത്രങ്ങള്‍ പുതുക്കി പണിതു. ഏത് ജാതിയില്‍പ്പെട്ടവര്‍ക്കും അവിടെ പോകാം എന്നതാണ് ഏറ്റവും നല്ല കാര്യം എന്നും ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവില്‍ റോഡ് ഷോ നടത്തുകയായിരുന്നു. തന്റെ കടമ ജനങ്ങളോടാണെന്ന് മറക്കരുത്. തന്റെ ജനങ്ങള്‍ക്ക് വികസനമോ സമാധാന അന്തരീക്ഷമോ പ്രദാനം ചെയ്യുന്നതിന് പകരം അധികാരം പിടിച്ചെടുക്കാനാണ് നരേന്ദ്ര മോജി ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ താന്‍ കറുത്ത കുതിരയല്ല എന്നും അദ്ദേഹം പറഞ്ഞു.

Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍

ഞങ്ങളുടെ പാര്‍ട്ടിയിലെ എം എല്‍ എമാര്‍ ആണ് ആരാണ് മുഖ്യമന്ത്രി സ്ഥാനത്ത് വരേണ്ടത് എന്ന് തീരുമാനിക്കുന്നത്. ആര്‍ക്കും മുഖ്യമന്ത്രിയാകാം. താന്‍ മുഖ്യമന്ത്രിയാകുമെന്ന് തരത്തില്‍ പലതവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്നും എന്നാല്‍ പാര്‍ട്ടിയെ ഇവിടെ ജയിപ്പിക്കുക എന്നതാണ് തന്റെ കര്‍ത്തവ്യം എന്നും അദ്ദേഹം പറഞ്ഞു. മേയ് 10 ന് ആണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13 ന് ഫലമറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+