കർണാടകയില്‍ ആര് മുഖ്യമന്ത്രിയാവണം: ഞെട്ടിച്ച് ട്വിറ്റർ പോള്‍ ഫലം, ബൊമ്മൈ നാലാം സ്ഥാനത്ത്
ഇതുവരെ വന്ന വിവിധ സർവ്വേകള്‍ കോണ്‍ഗ്രസിന് ആശ്വാസം പകരുന്നുണ്ടെങ്കിലും തനിച്ച് ഭൂരിപക്ഷം പിടിക്കുക എന്നുള്ളത് ഇപ്പോഴും അത്ര ഉറപ്പുള്ള കാര്യമല്ല

ബെംഗളൂരു: തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചില്ലെങ്കിലും കർണാടകയില്‍ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും പ്രചരണ പ്രവർത്തനങ്ങള്‍ സജീവമാക്കി വരികയാണ്. അധികാരം നിലനിർത്താന്‍ ബി ജെ പി ശ്രമിക്കുമ്പോള്‍ ഏത് വിധേനയും അധികാരത്തില്‍ തിരിച്ചെത്താനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാവുന്നത്.
സംസ്ഥാനത്തെ മൂന്നാമത്തെ കക്ഷിയായ ജെ ഡി എസ് ആവട്ടെ കഴിഞ്ഞ തവണത്തെ പോലും കിങ് മേക്കറാവമെന്നും പ്രതീക്ഷിക്കുന്നു. ജെ ഡി എസിനെ ഒഴിവാക്കി അധികാരം പിടിക്കാനാണ് കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നതെങ്കിലും അത് എത്രത്തോളം സാധ്യമാവും എന്നത് കണ്ടറിയേണ്ടതാണ്.

കോണ്‍ഗ്രസിനേയും ബി ജെ പിയേയും
കോണ്‍ഗ്രസിനേയും ബി ജെ പിയേയും സംബന്ധിച്ച് അധികാരം പിടിച്ചാല്‍ ആര് മുഖ്യമന്ത്രിയാവും എന്നത് സംബന്ധിച്ചുള്ള തർക്കവും അണിയറയില്‍ ശക്തമാണ്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രിയാവാന്‍ കുപ്പായം തയ്പ്പിച്ച് തയ്യാറായിട്ടുള്ളത്.

ബി ജെ പിയിലേക്ക് എത്തുമ്പോഴാട്ടെ മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ മുതല്‍ നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വരെ നിരവധി നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്നുണ്ട്. നേതൃത്വത്തിന്റെ ശക്തമായ മുന്നറിയിപ്പ് ഉള്ളതിനാലാണ് നോതാക്കള്‍ തങ്ങളുടെ അവകാശവാദം പരസ്യമായി ഉന്നയിക്കാത്തത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് അടുത്ത കർണാടക മുഖ്യമന്ത്രി ആരാവണം എന്നത് സംബന്ധിച്ച ഒരു പോള്‍ ട്വിറ്ററില്‍ ഏറെ സജീവമാവുന്നത്.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് ട്വിറ്റർ പോളില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപായപ്പെട്ടത്. മൈക്രോബ്ലോഗിംഗ് സൈറ്റിൽ പതിനായിരത്തിലധികം ഫോളോവേഴ്‌സുള്ള പിഎൽഇ കർണാടക എന്ന ട്വിറ്റർ ഉപയോക്താവ് ഫെബ്രുവരി 3 ന് ആരഭിച്ച പോളില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്.
Peanuts Benefits: മുടികൊഴിച്ചില്‍ ഇനിയൊരു പ്രശ്നമല്ല; പരിഹാരമായി നിലക്കടലയുണ്ട്

കർണാടക രാഷ്ട്ര സമിതി പാർട്ടി
കർണാടക രാഷ്ട്ര സമിതി പാർട്ടിയിൽ നിന്ന് രവികൃഷ്ണ റെഡ്ഡി. പ്രാദേശിക പാർട്ടിയായ ജനതാദളിന്റെ (സെക്കുലർ) രണ്ടാമത്തെ കമാൻഡായ എച്ച് ഡി കുമാരസ്വാമി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരെയായിരുന്നു പോളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. യദ്യൂരപ്പ, ഡി കെ ശിവകുമാർ എന്നിവരെ ഉള്‍പ്പെടുത്താതെയുള്ള പോളിനെതിരെ വിമർശനവും ശക്തമാണ്.

വോട്ടെടുപ്പില്‍ 35.4 ശതമാനത്തിന്റെ പിന്തുണ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യക്ക് ലഭിച്ചപ്പോള്‍, മുഖ്യമന്ത്രിക്ക് ലഭിച്ചത് 8.6 ശതമാനത്തിന്റെ പിന്തുണ മാത്രമാണ്. കർണാടക രാഷ്ട്ര സമിതി നേതാവ് രവികൃഷ്ണ റെഡ്ഡിക്ക് 26.5 ശതമാനത്തിന്റേയും ജെ ഡി എസ് നേതാവ് കുമാരസ്വാമിക്ക് 29.5 ശതമാനത്തിന്റേയും പിന്തുണ നേടിയെടുക്കാന്‍ സാധിച്ചു.

ഈ വർഷാവസാനത്തോട് കൂടിയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ഇതിന് മുന്നോടിയായി എല്ലാ പ്രമുഖ പാർട്ടികളും ജനസമ്പർക്ക പരിപാടികളും പ്രചാരണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും പാർട്ടികളെല്ലാം തന്നെ വലിയ ഒരുക്കത്തിലാണ്.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) കർണാടകയിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ന്യൂനപക്ഷ വോട്ടുകള്‍ പിളർത്തുകയും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുകയും ചെയ്തേക്കും. പ്രത്യേകിച്ച് കോണ്‍ഗ്രസ് - ബി ജെ പി നേർക്കുനേർ പോര് നടക്കുന്ന തീരദേശ കർണാടകയിലാണ് എസ് ഡി പി ഐക്ക് സ്വാധീനമുള്ളത്.

കോണ്‍ഗ്രസ് പ്രചരണത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും യഥാക്രമം വടക്കൻ കർണാടകയിലും ദക്ഷിണ കർണാടകയിലും 'പ്രജാധ്വനി യാത്ര'യുടെ ഭാഗമായി പ്രത്യേക ബസ് പര്യടനങ്ങൾ നടത്തും. അതേസമയം, 2. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ ബി ജെ പി ചുമതലപ്പെടുത്തി.












Click it and Unblock the Notifications