കർണാടകയില്‍ ബിജെപിയെ തളയ്ക്കുമോ കോണ്‍ഗ്രസ്: വോട്ട് ബാങ്ക് പിളർത്താന്‍ പുത്തന്‍ നീക്കം, ആദ്യം 28 പേർ
ബെംഗളൂരു: ഏത് സമയവും തിരഞ്ഞെുടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ കർണാടകയില്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികള്‍. ബിജെപിയേയും ജെഡിഎസിനേയും മറികടന്ന ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക കൂടി ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം എ എ പി തങ്ങളുടെ സ്ഥാനാർത്ഥികളുടെ പട്ടിക അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയയ്യും അടങ്ങുന്ന പട്ടിക പുറത്തിറക്കിയത്.
124 സ്ഥാനാർത്ഥികളാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ ആദ്യ പട്ടികയില്‍ ഉള്ളത്. കർണാടക രാഷ്ട്രീയത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള 28 സ്ഥാനാർത്ഥികളെങ്കിലും കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ ഉൾപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഏഴ് പഞ്ചംശാലി ലിംഗായത്ത്, അഞ്ച് റെഡ്ഡി ലിംഗായത്ത് അംഗങ്ങൾ, മൂന്ന് സദർ ലിംഗായത്ത്, മൂന്ന് വീരശൈവ ലിംഗായത്ത്, നാല് ലിംഗായത്ത് (മറ്റുള്ളവർ), മൂന്ന് ബൻജിഗ ലിംഗായത്ത്, രണ്ട് ഗനിഗ ലിംഗായത്ത്, ഒരു നോനബ ലിംഗായത്ത് എന്നിവരാണ് പട്ടികയിലുള്ളത്.

വൊക്കലിംഗരും മക്കളും
സംസ്ഥാനത്തെ മറ്റൊരു പ്രബല സമുദായമായ വൊക്കലിംഗയില്‍ നിന്ന് 22 പേരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വിജയനഗറിൽ നിന്നുള്ള എം കൃഷ്ണപ്പ, ഗോവിന്ദരാജ്നഗറിൽ നിന്നുള്ള പ്രിയകൃഷ്ണ, ബിടിഎം ലേഔട്ടിൽ നിന്നുള്ള രാമലിംഗ റെഡ്ഡി
ജയനഗറിലെ സൗമ്യ റെഡ്ഡി, ദാവണഗരെ (തെക്ക്) യിൽ നിന്നുള്ള ഷാമനുരു ശിവശങ്കരപ്പ, മല്ലികാർജുൻ (ദാവൻഗരെ-വടക്ക്), ദേവനഹള്ളിയിൽ നിന്നുള്ള കെ.എച്ച്.മുനിയപ്പ, കെ ജി എഫിലെ രൂപ എന്നിവരുള്‍പ്പടെ നാല് സെറ്റ് അച്ഛൻ-മകൾ, അച്ഛൻ-മകൻ ജോഡികളും പട്ടികയിലുണ്ട്.
കർണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകളും വീരശൈവരും പരമ്പരാഗതമായി ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വോട്ട് ചെയ്തുന്നവരായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണ കൂടുതൽ ലിംഗായത്ത് സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി, 224 അംഗ നിയമസഭയിൽ 150 സീറ്റെങ്കിലും നേടുകയെന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
വടക്കൻ കർണാടകയിലെ 224 നിയമസഭാ സീറ്റുകളിൽ 100-ഓളം സീറ്റുകളിലും ലിംഗായത്തുകൾ/വീരശൈവ വിഭാഗങ്ങൾക്കാണ് മേല്‍ക്കൈ. കർണാടകയിൽ ഈ സമുദായത്തിൽ നിന്ന് ഇതുവരെ ഒമ്പത് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്.

സിദ്ധരാമയ്യ വരുണയിലേക്ക്
നിലവിൽ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന മൈസൂരു ജില്ലയിലെ വരുണയിലെ സ്വന്തം തട്ടകത്തിലേക്ക് മടങ്ങുന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ലിംഗായത്തുകൾക്ക് മതന്യൂനപക്ഷ പദവി നൽകണമെന്ന് കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്ന് 2018 ൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ബാഗൽകോട്ട് ജില്ലയിലെ ബദാമിയെ പ്രതിനിധീകരിക്കുന്ന സിദ്ധരാമയ്യ, കോലാറിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവിടെ നിന്ന് പോരാടുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.
ബിജെപിയുടെ പദ്ധതികള്‍
അതേസമയം, മുസ്‌ലിംകൾക്കുള്ള 4 ശതമാനം ഒബിസി സംവരണം ഇല്ലാതാക്കാൻ തീരുമാനിച്ച ബിജെപി ലിംഗായത്ത് വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള 10 ശതമാനം സംവരണത്തിലേക്ക് ലിംഗായത്തുകളേയും ഉള്‍പ്പെടുത്താനാണ് സംസ്ഥാന സർക്കാറിന്റെ പദ്ധതി. ഏറ്റവും പുതിയ തീരുമാനപ്രകാരം മുസ്ലീങ്ങൾക്ക് ബ്രാഹ്മണർ, വൈശ്യർ, മുതലിയാർ, ജൈനർ തുടങ്ങിയ വിഭാഗങ്ങളുള്ള EWS ക്വാട്ടയിൽ നിന്നാവും അനുകൂല്യം ലഭിക്കുക.
സമുദായത്തിന്റെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച്, 2സി, 2ഡി എന്നീ രണ്ട് പുതിയ സംവരണ വിഭാഗങ്ങളുള്ള വൊക്കലിഗകൾക്കും (2 ശതമാനം), ലിംഗായത്തുകൾക്കും (2 ശതമാനം) മുസ്‌ലിംകളുടെ 4 ശതമാനം സംവരണം നൽകാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ വർഷം നടന്ന ബെലഗാവി നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
boiled egg benefits: മുട്ട പുഴുങ്ങി തന്നെ കഴിക്കണം: മുടിക്ക് മുതല്‍ കണ്ണിന് വരെ നിറയെ ഗുണങ്ങള്‍












Click it and Unblock the Notifications