Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ എന്ത് സംഭവിക്കും? അമിത് ഷാ എണ്ണിപ്പറയുന്നു

ബെംഗളൂരു: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംഭവിക്കാന്‍ പോകുന്നത് വലിയ ദുരന്തമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അടുത്തിടെ പാര്‍ട്ടി വിട്ട ജഗദീഷ് ഷെട്ടാര്‍ തോല്‍ക്കുമെന്നും അമിത് ഷാ പ്രവചിച്ചു. രണ്ടു ദിവസത്തെ പ്രചാരണത്തിന് കര്‍ണാടകയില്‍ എത്തിയതായിരുന്നു അമിത് ഷാ.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണം കൊഴുപ്പിക്കാന്‍ ഇന്ന് പ്രിയങ്ക ഗാന്ധി കര്‍ണാടകയിലെത്തും. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അമിത് ഷാ ചെയ്തത്. 40 ശതമാനം കമ്മീഷന്‍ എന്ന ആരോപണം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയോട്, നിങ്ങള്‍ കോടതിയെ സമീപിക്കൂ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

a

കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കുടംബ രാഷ്ട്രീയം തലപൊക്കും. സംസ്ഥാനം വീണ്ടും കലാപങ്ങള്‍ക്ക് സാക്ഷിയാകും. ബിജെപി മുന്നോട്ടുവച്ചത് വികസന രാഷ്ട്രീയമാണ്. എന്നാല്‍ കോണ്‍ഗ്രസ് വന്നാല്‍ എല്ലാം പിന്നോട്ടടിക്കും. സംസ്ഥാനത്തിന് രാഷ്ട്രീയ സ്ഥിരത വേണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും അമിത് ഷാ പറഞ്ഞു.

കര്‍ണാടകയുടെ വികസനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും വേണ്ടിയാകണം നിങ്ങള്‍ മെയ് പത്തിന് വോട്ട് ചെയ്യേണ്ടത്. പുതിയ കര്‍ണാടക സൃഷ്ടിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും ബാഗല്‍കോട്ടില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ അമിത് ഷാ അവകാശപ്പെട്ടു. കര്‍ണാടകയിലെ ബിജെപിയുടെ പ്രധാന പ്രചാരകനാണ് അമിത് ഷാ. വൈകാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തും.

അബദ്ധത്തില്‍ കോണ്‍ഗ്രസിന് വീണ്ടും അധികാരം ലഭിച്ചാല്‍ സംസ്ഥാനത്ത് അഴിമതി നിറയും. മാത്രമല്ല, പ്രീണന രാഷ്ട്രീയം ശക്തിപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ഹുബ്ബള്ളിയില്‍ ജഗദീഷ് ഷെട്ടാര്‍ തോല്‍ക്കും. ഈ മണ്ഡലം എക്കാലത്തും ബിജെപിക്കൊപ്പം നിന്നിട്ടുണ്ട്. ഇത്തവണയും മാറ്റമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണ്. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. മുസ്ലിങ്ങള്‍ക്ക് വീണ്ടും സംവരണം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അപ്പോള്‍ ആരുടെ സംവരണമാണ് അവര്‍ കുറയ്ക്കാന്‍ പോകുന്നതെന്നും അമിത് ഷാ ചോദിച്ചു. കര്‍ണാടകയിലെ മുസ്ലിം സംവരണം അടുത്തിടെ ബിജെപി റദ്ദാക്കിയിരുന്നു.

മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണമാണ് നല്‍കിയിരുന്നത്. ഇത് ബിജെപി സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് മുമ്പ് റദ്ദാക്കി. രണ്ട് ശതമാനം വൊക്കലിഗ സമുദായത്തിനും രണ്ട് ശതമാനം ലിംഗായത്ത് സമുദായത്തിനുമായി വീതിച്ചു നല്‍കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. ഇതിനെതിരെ മുസ്ലിം നേതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.

കര്‍ണാടക സര്‍ക്കാര്‍ സംവരണം റദ്ദാക്കിയ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. മെയ് ഒമ്പതിനാണ് ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കുക. ഈ ദിവസം വരെയാണ് സ്റ്റേ. കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനിടെ, തെലങ്കാനയിലെ മുസ്ലിം സംവരണവും റദ്ദാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+